S.K.S.S.F. ഇബാദ് തസ്കിയത്ത് കോണ്‍ഫറന്‍സ് ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴയില്‍

എസ്. കെ. എസ്. എസ് എഫ്‌ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഅവ വിഭാഗമായ ഇബാദ് സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് ഈ വരുന്ന ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴ വലിയ കുളത്ത്‌ വെച്ച് നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് തസ്കിയത്ത് കോണ്‍ഫറന്‍സ്. "ആത്മ സംസ്കരണം സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഇശഖ് തൗബ മജ്ലിസുകൾ, മറ്റ് വിവിധ സെഷനുകൾ എന്നിവയടങ്ങുന്നതായിരിക്കും തസ്കിയത്ത് കോണ്‍ഫറന്‍സ്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഹമീദ്‌ ഫൈസി ഓണമ്പിള്ളി, മുഹമ്മദ് ഫൈസി റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ്‌ ഹാഷിർ അലി ഷിഹാബ്‌ തങ്ങൾ, സാലിം ഫൈസി കൊളത്തൂർ, നഷാദ്‌ ബാഖവി, മഅ്മൂൻ ഹുദവി തുടങ്ങിയ പ്രഗത്ഭരായ ആളുകൾ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്‍കും. ആധുനിക സമൂഹത്തിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലായ്‌മക്കും ജീർണതയ്ക്കും മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തസ്കിയത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
- SKSSF STATE COMMITTEE