കാശ്മീര്‍ ആക്രമണം അപലപനീയം: SKSBV

ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച സൈന്യത്തിന്റെ സേവനം വിലമതിക്കാനാവത്തതും അതുല്ല്യവുമാണ്. രാജ്യത്തെ അരക്ഷിതമാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുകയും രാജ്യ രക്ഷക്കായും സമാധാന ജീവിതവും നില നിര്‍ത്തുന്നതിനും ഭരണകൂടം ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന ഭാരവാഹികള്‍ അഭിപ്രായപെട്ടു. മനുഷ്യ ജീവനെ നിഷ്ടൂരമായി വക വരുത്താന്‍ ശ്രമിക്കുന്നത് മത വിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി എന്നിവര്‍ അഭിപ്രായപെട്ടു.
- Samastha Kerala Jam-iyyathul Muallimeen