'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മ പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട്: 'റമളാനിലൂടെ റയ്യാനിലേക്ക്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആത്മ പ്രചരണത്തിന് തുടക്കമായി. കോഴിക്കോട് ജില്ലയിലെ നരിക്കുനി പാറന്നൂരില്‍ നടന്നചടങ്ങില്‍ സംസ്ഥാന തല ഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി പി കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സി പി അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ബാരി ബാഖവി വാവാട്, പി പി അസ്‌ലം ബാഖവി, ടി പി സുബൈര്‍ മാസ്റ്റര്‍ കു റ്റിക്കാട്ടൂര്‍, ഖത്തര്‍ അബൂ മൗലവി, മിഹ്ജഅ് നരിക്കുനി, കെ സി അബ്ദുല്‍ അസീസ് മാസ്റ്റര്‍, സി മുഹമ്മദ് ആരാമ്പ്രം, മുബശ്ശിര്‍ ഫൈസി പാറന്നൂര്‍, ഫൈസല്‍ യമാനി, ഷമീര്‍ പോലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും ശരീഫ് പുതുക്കടി നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം നരിക്കുനി പാറന്നൂറില്‍ സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
- SKSSF STATE COMMITTEE