- Samastha Kerala Jam-iyyathul Muallimeen
SKSBV സംസ്ഥാന കൗണ്‍സില്‍ മീറ്റ് 24 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് 24 ന് രാവിലെ പത്ത് മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിറ്റ്, റെയിഞ്ച്, ജില്ല ഘടകങ്ങളുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തികരിച്ച് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട നൂറിലേറെ കൗണ്‍സിലര്‍മാര്‍ സംസ്ഥാന കൗണ്‍സിലില്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലി കര്‍മരേഖ അവലോകനം, റിപോര്‍ട്ട് അവതരണം, വിഷയാവതരണം, ഉദ്ഘാടന സമാപന വേദി എന്നിവ നടക്കും. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സിലര്‍മാര്‍ കൃത്യ സമയത്ത് തന്നെ പങ്കെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen