ഹാജി കെ.മമ്മദ് ഫൈസി ഖുര്‍ആന്‍ ടാലന്റ് ഷോ; ഒന്നാം സ്ഥാനം ഹാഫിള് റശാദിന്

പെരിന്തല്‍മണ്ണ : ഹാജി കെ.മമ്മദ് ഫൈസി ഫൗണ്ടേഷന്‍ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാമില്‍ നടത്തിയ ഖുര്‍ആന്‍ ടാലന്റ് ഷോയില്‍ ഹാഫിള് റശാദ് കാച്ചിനിക്കാട് ഒന്നാമനായി. നൂറുകണക്കിന് മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്ത വിശുദ്ധ ഖുര്‍ആന്‍ പാരായണ മല്‍സരം ഏറെ ശ്രദ്ധേയമായിരുന്നു. സെമി ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിച്ച 32 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിച്ചത്. തൂത ദാറുല്‍ ഉലൂം വാഫി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഹാഫിള് റശാദ്. മലപ്പുറം ആലത്തൂര്‍പടി ദര്‍സ് വിദ്യാര്‍ത്ഥി ഹാഫിള് മുശ്താഖ് കണ്ണൂര്‍ രണ്ടാം സ്ഥാനവും ജാമിഅഃ നൂരിയ്യഃ വിദ്യാര്‍ത്ഥി ഹാഫിള് അബൂബക്കര്‍ അമ്പലക്കണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒരു ലക്ഷം രൂപയായിരുന്നു ഒന്നാം സ്ഥാനത്തിനുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 50000 രൂപയും മൂന്നാം സ്ഥാനത്തിന് 25000 രൂപയും സമ്മാനം നല്‍കി. ടാലന്റ് ഷോയോടനുബന്ധിച്ച് നടത്തിയ ഖുര്‍ആന്‍ സെമിനാറില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, മുഹമ്മദ് ഫൈസി ഓണംമ്പിള്ളി, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആബിദ് ഹുദവി തച്ചണ്ണ, മൂനീര്‍ ഹുദവി വിളയില്‍, ഇബ്രാഹിം ഫൈസി തരൂര്‍ക്കാട്, മൂസ ഫൈസി തിരൂര്‍ക്കാട്, ശംസുദ്ദീന്‍ ഫൈസി കുന്നത്ത് പ്രസംഗിച്ചു.

1st_Hafiz-Rashad

2nd_Hafil-Mushthaq

3rd_Hafiz-Aboobacker
- JAMIA NOORIYA PATTIKKAD