സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘടാനം ചെയ്യും. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡുകള്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കും.
ഫണ്ട് സമാഹരണത്തിനുള്ള വിഭവങ്ങളും അപ്രില്‍ 14, 15 തിയ്യതികളില്‍ നടക്കുന്ന സമസ്ത പൊതുപരീക്ഷയുടെ സര്‍ക്കുലറുകളും കണ്‍വെന്‍ഷനില്‍ വിതരണം ചെയ്യും.
റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സെക്രട്ടറി, ചെയര്‍മാന്‍ എന്നിവരും സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari