കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി കോൺഫറൻസ് 2019; ഒരുക്കങ്ങൾ പൂർത്തിയായി

കുവൈത്ത് സിറ്റി: മാർച്ച് 14,15 തിയ്യതികളിൽ വാഫി കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വാഫി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരെ കൂടാതെ അറബി പ്രമുഖരും കുവൈറ്റിലെ പ്രമുഖ സംഘടനാ ഭാരവാഹികളും പങ്കെടുക്കും.

കോൺഫറൻസിന്റെ ഭാഗമായി മാർച്ച് 14 വൈകീട്ട് 7.30ന് മംഗഫ്‌ നജാത് മോഡൽ സ്കൂളിൽ വെച്ച് ഫാമിലി മീറ്റും മാർച്ച്15 വെള്ളിയാഴ്ച വൈകീട്ട് 6.30നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഹന സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു .
- Media Wing - KIC Kuwait