വിശുദ്ധ ഖുര്‍ആന്‍ പാരായണവും പഠനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി നടപ്പാക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ ആരംഭിക്കുന്ന മുഅല്ലിം പരിശീലനവും തുര്‍ന്ന് മദ്‌റസകളില്‍ നടപ്പാക്കുന്ന പദ്ധതികളും വിജയിപ്പിക്കാന്‍ മാനേജ്‌മെന്റും മുഅല്ലിംകളും മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊടപ്പുറം അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.പി.പി തങ്ങള്‍, എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എ.പി.പി തങ്ങള്‍ കാപ്പാട് പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.സി അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
ഫോട്ടോ: 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി' യുടെ ഭാഗമായി ചേളാരി സമസ്താലയത്തില്‍ നടന്ന മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംയുക്തയോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
- Samasthalayam Chelari