അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട് : അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണമെന്നും അറബി ഭാഷയുടെ തനിമയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ പണ്ഡിതന്‍മാര്‍ കൂടുതല്‍ ശ്രമങ്ങളള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഡിനേഷന്‍ ഓഫ് ജൂനിയര്‍ കോളേജസിന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ കോളേജ് അധ്യാപകര്‍ക്കായി ജാമിഅയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബി സാഹിത്യം, വ്യാകരണം, പ്രായോഗിക പഠന രീതികള്‍ തുടങ്ങിയ മേഖലകളിലായിരുന്നു ശില്‍പശാല. പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദുസ്സലാം ഫൈസി അമാനത്ത്, ടി.എച്ച് ദാരിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ശില്‍പശാലക്ക് നേതൃത്വം നല്‍കി. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഉസ്മാന്‍ ഫൈസി ഏറിയാട്, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഉമര്‍ ഫൈസി മുടിക്കോട്, അസീസ് ഫൈസി അരിപ്ര, എം.സി അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.


ഫോട്ടോ: കോഡിനേഷന്‍ ഓഫ് ജൂനിയര്‍ കോളേജസിന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ കോളേജ് അധ്യാപകര്‍ക്കായി ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- JAMIA NOORIYA PATTIKKAD