തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി ഇന്റര്‍വ്യൂ മെയ് 4ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് മുജവ്വിദുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 4ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചേളാരി സമസ്താലയത്തില്‍ നടക്കും. അന്നെ ദിവസം രാവിലെ 11 മണി മുതല്‍ 12 മണി വരെ എഴുത്ത് പരീക്ഷയും അല്ലാത്ത സമയങ്ങളില്‍ ഇന്റര്‍വ്യൂവും നടക്കും. അപേക്ഷാര്‍ത്ഥികള്‍ ഇത് അറിയിപ്പായി കരുതി കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.
- Samasthalayam Chelari