SKSSF TREND ട്രൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റിന്റെ അടുത്ത ബാച്ച് പരിശീലകരെ സജ്ജമാക്കുന്നതിനുള്ള അടിസ്ഥാന ട്രൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 13, 14 തിയ്യതികളില്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ വെച്ച് ട്രെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 9061808111 (വാട്ട്‌സാപ്പ് ലഭ്യമാണ്). അപേക്ഷാ ഫോം www.trendinfo.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
- SKSSF STATE COMMITTEE