ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിന്‍റെയും, പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെയും കീഴില്‍ നടത്തപ്പെടുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ 15 മുതല്‍ 20 വരെ വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന തസ്വ് ഫിയ 2019 ന് അപേക്ഷിക്കാന്‍ www.dhiu.in സന്ദര്‍ശിക്കുക. ഏപ്രില്‍ 2 മുതല്‍ 5 കൂടിയ ദിവസങ്ങളില്‍ നടത്തപ്പെടുന്ന 7,8,9 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള ജൂനിയര്‍ സ്മാര്‍ട്ട്, ഏപ്രില്‍ 6 മുതല്‍ 9 കൂടിയ ദിവസങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന കരിയര്‍ ജാലകം എന്നീ ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാന്‍ www.hadia.in സന്ദര്‍ശിക്കുക.
- Darul Huda Islamic University