സമസ്ത കൈത്താങ്ങ് പദ്ധതി; ഫണ്ട് സമാഹരണം മാര്‍ച്ച് 22ന്

ചേളാരി: മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട ഫണ്ട് സമാഹരണം 2019 മാര്‍ച്ച് 22ന് വെള്ളിയാഴ്ച നടക്കും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 9891 മദ്‌റസകളും, മഹല്ലുകളും കേന്ദ്രീകരിച്ചാണ് പദ്ധതിക്കുള്ള വിഭവ സമാഹരണം നടത്തുക. ഇതിനുവേണ്ടി പള്ളി മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും സംഘടനപ്രവര്‍ത്തകരും മാര്‍ച്ച് 17ന് ഗൃഹസന്ദര്‍ശനം നടത്തും. 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതി ഫണ്ട് സമാഹരണത്തിനുള്ള വിഭവങ്ങളുടെ വിതരണവും, മികച്ച മദ്‌റകസകള്‍ക്കുള്ള കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ദാനവും മാര്‍ച്ച് 13ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ റെയ്ഞ്ച് സെക്രട്ടറിമാരും സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.
- Samasthalayam Chelari