കണ്ണൂര്‍
: SKSSF കണ്ണൂര്‍
ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ പരിസ്ത്ഥിതി
ദിനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ
വൃക്ഷത്തൈ നടലിന്റെ ജില്ലാതല
ഉദ്ഘാടനം പാപ്പിനിശ്ശേരി
ജാമിഅ: അസ്അദിയ്യ:
ഇസ്‌ലാമിയ്യ
അറബിക് കോളേജില്‍ കേരള
ടെക്‌സ്‌റ്റൈല്‍സ് ബോര്‍ഡ്
ചെയര്‍മാന്‍ വി.കെ
അബ്ദുല്‍ ഖാദര്‍ മൗലവി
നിര്‍വഹിച്ചു. ചടങ്ങില്‍
അബ്ദുസ്സലാം ദാരിമി കിണവക്കല്‍
അധ്യക്ഷത വഹിച്ചു. വി.പി
വമ്പന്‍,എസ്.കെ
ഹംസ ഹാജി, ശഹീര്‍
പാപ്പിനിശ്ശേരി, ടി.എന്‍.എ
ഖാദര്‍, യൂസുഫ്
ബാഖവി, ജുനൈദ്
ചാലാട്, എ.കെ
അബ്ദുല്‍ ബാഖി, സി.പി
റഷീദ്, സുറൂര്‍
പാപ്പിനിശ്ശേരി, നിയാസ്
അസ്അദി സംസാരിച്ചു.
അബ്ദുലത്തീഫ്
പിയൂര്‍ സ്വാഗതവും ബഷീര്‍
അസ് അദി നന്ദിയും പറഞ്ഞു.