വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയുടെ തരുവണ മേഖലാ റംസാന്‍ കാമ്പയിന്‍ ഉദ്ഘാടനവും അനുസ്മരണ സദസ്സും ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
തരുവണ
: സ്വയം
ജീവിക്കാതെ സമൂഹത്തിനു വേണ്ടി
ജീവിച്ച മഹത്‌വ്യക്തിത്വത്തിനുടമ
കളായിരുന്നു സയ്യിദ് മുഹമ്മദലി
ശിഹാബ് തങ്ങളും ഉമറലി ശിഹാബ്
തങ്ങളുമെന്നും ഏറ്റെടുത്ത
ദൗത്യനിര്‍വ്വഹണത്തിലും
ആദര്‍ശനിഷ്ഠയിലും വിട്ടുവീഴ്ച
ചെയ്യാത്ത മേല്‍ നേതാക്കളെയാണ്
സമുദായം റോള്‍ മോഡലുകളാക്കേണ്ടതെന്നും
സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍
പാണക്കാട് അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി റംസാന്‍ കാമ്പയിന്റെ
ഭാഗമായി തരുവണ ദാറുല്‍ഉലൂം
അക്കാദമിയില്‍ സംഘടിപ്പിച്ച
ശിഹാബ് തങ്ങള്‍-ഉമറലി
തങ്ങള്‍ അനുസ്മരണ സദസ്സ്
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. കെ
സി ആലി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ്കുട്ടി
ഹസനി അനുസ്മരണ പ്രഭാഷണം
നടത്തി. ഖാസിം
ദാരിമി, വി
സി മൂസ മാസ്റ്റര്‍, പി
നിസാര്‍ മാസ്റ്റര്‍,
നിസാര്‍ ദാരിമി
തുടങ്ങിയവര്‍ പ്രസംഗിച്ചു.
അക്കാദമി
റംസാന്‍ കാമ്പയിന്‍
പ്രവര്‍ത്തനങ്ങള്‍ ഇബ്രാഹിം
ഫൈസി പേരാല്‍ വിശദീകരിച്ചു.
മേഖലാതലങ്ങളില്‍
അനുസ്മരണ സംഗമങ്ങള്‍,
മഹല്ലുകളില്‍
കുടുംബസംഗമങ്ങള്‍,
ശഹസന്ദര്‍ശനം,
കവര്‍വിതരണം
തുടങ്ങിയവ കാമ്പയിനിന്റെ
ഭാഗമായി നടക്കും.
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
ബില്‍ഡിംഗിന്റെ പൂര്‍ത്തീകരണം,
വാഫി കോളേജ്,
ഹിഫ്‌ള് കോളേജ്,
വാരാമ്പറ്റ
കോളേജ്, കല്‍പ്പറ്റ
വനിതാ ശരീഅത്ത് കോളേജ് തുടങ്ങിയ
സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ
പഠന-ഭക്ഷണ
ചെലവുകള്‍ കണ്ടെത്തല്‍,
സു.
ബത്തേരിയില്‍
തീരുമാനിച്ച വനിതാ ശരീഅത്തു
കോളേജിന്റെ നിര്‍മ്മാണ
പ്രവര്‍ത്തി ആരംഭിക്കല്‍
തുടങ്ങിയവയാണ് ഈ വര്‍ഷത്തെ
റംസാന്‍ കാമ്പയിന്‍ കൊണ്ട്
ലക്ഷ്യമിടുന്നത്. തരുവണ
മേഖലയില്‍ കാമ്പയിനിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്നതിന്
ഉസ്മാന്‍ ഫൈസി(ചെയര്‍മാന്‍)
കാഞ്ഞായി
ഇബ്രാഹബിം ഹാജി, പി
കെ അമ്മദ് ഹാജി(വൈ.
ചെയര്‍മാന്‍)
സി അബൂബക്കര്‍
മാസ്റ്റര്‍(ജനറല്‍
കണ്‍വീനര്‍) നിസാര്‍
പി എ, അസീസ്
ദാരിമി, സിദ്ദീഖ്
മാസ്റ്റര്‍(ജോ.
കണ്‍വീനര്‍)സുലൈമാന്‍
8/4(ട്രഷറര്‍)
എന്നിവരെ
തെരെഞ്ഞെടുത്തു. ഉസ്മാന്‍
ഫൈസി സ്വാഗതവും സി അബൂബക്കര്‍
മാസ്റ്റര്‍ നന്ദിയും പറഞ്ഞു.