

വീട്ടിലെ മജ്ലിസ്’ ഹാളിലോ ബെഡ് റൂമിലോ സ്വീകരണ മുറിയിലോ ആയിരുന്നാൽ നന്ന്. സ്കൂൾ-മദ്രസ കുട്ടികൾക്കും, കോളേജുകാർക്കും ഉപകരിക്കുന്ന ഗൈഡുകളും മറ്റും വീട്ടിൽ വേണം.
വിവിധ മസ്‌അലകളിൽ സ്ത്രീകളെയും കുട്ടികളെയും വിജ്ഞരാക്കുന്ന ഗ്രന്ഥങ്ങളും അതിൽ ഉണ്ടായിരിക്കണം. എല്ലാ പ്രായക്കാർക്കും പൊതുവിൽ ഉപകാരപ്രദമായ ഗ്രന്ഥങ്ങളാണ് കണ്ടെത്തേണ്ടത്. കുട്ടികളുടെ കൂട്ടുകാർക്കും അഥിതികൾക്കും വായിക്കാൻ ഇവ കൊടുക്കുകയും ചെയ്യാം.
കുടുംബ സന്ദർശകർക്കും വീട്ടുകാർക്കും എളുപ്പത്തിൽ പ്രയോചനപ്പെടുന്ന രീതിയിൽ പുസ്തകങ്ങൾ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചു വെക്കണം. ആവശ്യമുള്ള വിഷയത്തിൽ വേണ്ട പുസ്തകം വേഗമ കണ്ടെത്താൻ കഴിയും വിധം പുസ്തകങ്ങൾക്കു നമ്പറും അവയുടെ ലിസ്റ്റും ഉണ്ടാക്കി വെക്കണം. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്ര ഗ്രന്ഥങ്ങൾ എല്ലാം ധാരാളം ഇന്ന് മലയാളത്തിൽ ലഭ്യമാണ്. ‘സമസസ്ത’യുടെ പ്രഗദ്ഭരായ നേതാക്കളും എഴുത്തുകാരും രചിച്ച എല്ലാ ഗ്രന്ഥങ്ങളും വാങ്ങി വെക്കണം. വിശ്വാസപരമായും കർമപരമായും വഴി തെറ്റിക്കുന്ന ബിദഈ പ്രസ്ഥാനക്കാരുടെ ഗ്രന്ഥങ്ങൾ അതിലുണ്ടാവരുത്. കുടുംബത്തിൽ ഇസ്ലാമും ഈമാനും ഭദ്രമാക്കാൻ പറ്റിയ ഗ്രന്ഥങ്ങൾ പണ്ഡിതന്മാരോടന്വേഷിച്ചാൽ അറിയാം. അശ്ലീല സാഹിത്യഗ്രന്ഥങ്ങൾ കൊണ്ട് സംസ്കാരവും മലീമസമാക്കരുത്. സ്വഭാവസംസ്കരണത്തിനും കർമ ശാസ്ത്ര വിജ്ഞാനത്തിനും ഊന്നൽ നൽകുന്ന ഗ്രന്ഥങ്ങളാണ് വേണ്ടത്. കൂടാതെ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളും വീട്ടിൽ വേണം.
ഇത്രയും പറഞ്ഞത് മനുഷ്യന്റെ ആത്മീയ ചികിത്സക്കാവശ്യമായവയാണ്. ശാരീരികമായ രോഗനിവാരണങ്ങൾക്കും, രോഗപ്രധിരോധത്തിനും ചികിത്ലക്കും വേണ്ട ഒരു പ്രഥമ ശുശ്രൂഷാ സംവിധാനവും (ഫസ്റ്റ് ഐഡ് ബോക്സ്) ചെറിയ ഒരു മരുന്നു ശേഖരണവും വീട്ടിലുണ്ടായിരിക്കാൻ കുടുംബനാഥൻ പ്രത്യേകം ഗൗനിക്കണം.
വീട്ടിൽ ടേപ്പ് റിക്കാർഡർ ഗുണത്തിനും ദോഷത്തിനും വക നൽകും. അത് അല്ലാഹുവിന്റെ പൊരുത്തത്തിലാക്കാനുള്ള ഉത്തരവാദിത്തം ഗൃഹനാഥനാണ്. അത് സാക്ഷാൽകരിക്കപ്പെടാൻ വീട്ടിൽ ഒരു കാസറ്റ് ശേഖരം വേണം. ഇസ്ലാമിക കാസറ്റുകളാണതിൽ വേണ്ടത്. പ്രസിദ്ധ സുന്നി പണ്ഡിതരുടെ ക്ലാസ്, വഅള്, പ്രസംഗം, വാഗ്വാദം, ഖുർആൻ പാരായണം എന്നിവയുടെ കാസറ്റുകളാണ് വേണ്ടത്. കുട്ടികളെ ഹിഫ്ല് പഠിപ്പിക്കാൻ കാസറ്റ് ഉപകരിക്കും. വീട്ടിൽ പിശാചിന്റെ കാസറ്റുകൾ വേണ്ട. അത് അകറ്റകു തന്നെ വേണം. അല്ലാഹുവിന്റെ മാർഗത്തിൽ നിന്നുള്ള ശബ്ദം മുഖരിതമായാൽ പിന്നെ അവിടെ പിശാചിന്റെ ശബ്ദം വളരില്ല.
വിവിധ പണ്ഡിത വീക്ഷണത്തിൽ ഫതിവ വിവരിക്കുന്ന മസ്‌അല നിറഞ്ഞ എത്രയോ ഇനം കാസറ്റുകളുണ്ട്. വീട്ടുകാർക്കും വിരുന്നുകാർക്കും അത് വിജ്ഞാനം നൽകും. മഹാൻമാരുടെയും പ്രഗൽഭ പണ്ഡിതരുടെയും പ്രഭാഷണങ്ങളുടെ കാസറ്റുകൾ വേണം. മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരുടെ തറാവീഹ്, ഖിറാആത്ത് കാസറ്റുകൾ ഓരോ വീട്ടിലും അത്യാവശ്യമാണ്. ദൈനംദിന അദ്കാർ വിവരിക്കുന്നതും ഭാഗികമായിഖുർആൻ പഠിക്കാൻ സഹായകവുമായ കാസറ്റുകളും ഇന്ന് കടകമ്പോളങ്ങളിൽ സുലഭമാണ്. ഇത്തരം കാസറ്റുകൾ ശ്രവണത്തിന് വീട്ടുകാരെ, പ്രത്യേകിച്ച് കുട്ടികളെ തത്പരരാക്കണം. സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അവരെ അകറ്റാൻ നിഷ്പ്രയാസം ഇങ്ങനെ സാദ്യമാകും.
ദീനി പഠനത്തിനു പറ്റിയ കാസറ്റുകൾ മറ്റുള്ളവർക്കു പകർത്താൻ കൊടുക്കുന്നതും, കേട്ട ശേഷം മറ്റുള്ളവർക്ക് കേൾക്കാൻ അവസരം കൊടുക്കുന്നതും വായ്പ കൊടുക്കുന്നതും പുണ്യമാണ്.
അടുക്കളയിൽ ഇത്തരം കാസറ്റുകളുടെ പ്രയോജനമുണ്ടായാൽ അത് കുടുംബിനികൾക്ക് വലിയ ഉപകാരമാവും. ഗീബത്തും നമീമത്തും സിനിമാപ്പാട്ടും ഒഴിഞഞു കിട്ടും.അനാവശ്യ മിമിക്രികളുടെയും, ഹാസ്യ നാടകങ്ങളുടെയും കാസറ്റുകൾ വേണ്ട. അവ കുടുംബത്തെ ധാർമികമമായി തകർക്കും.
സജ്ജനങ്ങളും, ദീനി വിദ്യാർത്ഥികളും പുണ്യപുരുഷൻമാരും വീട്ടിൽ സന്ദർശകരായി വന്ന് പ്രാർത്ഥിക്കണം. സൂറത്ത് നൂഹിൽ ഇതിന്റെ മഹത്വം കുറിക്കുന്ന ഒരു സൂക്തം കാണാം: “എനിക്കും മാതാപിതാക്കൾക്കും, എന്റെ വീട്ടിൽ കടന്നു വന്ന മുസ്ലിം സ്ത്രീ പുരഷൻമാർക്കും പാപമോക്ഷം നൽകണേ!” എന്ന പ്രാർത്ഥനയാണ് പ്രസ്തുത ആയത്തിൽ കാണുന്നത്.
വിശ്വാസ ദാർഡ്യമുള്ളവരുടെ ആഗമനം വീടിനെ പ്രകാശപൂരിതമാക്കും. അവരുടെ സംഭാഷണം മൂലം വീട്ടുകാർക്ക് ധാരാളം അമൂല്യനിധികൾ സമ്പാദിക്കാനാവും. സുഗന്ദ വ്യാപാരിയോട് നിനക്ക് സുഗന്ദം വാങ്ങാം അല്ലെങ്കിൽ അവൻ നിനക്ക് പൂശിത്തരും. അതുമല്ലെങ്കിൽ അവന്റെ പെട്ടിയിൽ നിന്നുയരുന്ന മണം നുകരാം. അത്തരക്കാരുമായുള്ള ഗൃഹനാഥന്റെ സംഭാഷണത്തിൽ നിന്ന കുട്ടികൾക്കും മറക്കു പിന്നിൽ നിന്ന് സംഭാഷണം ശ്രവിക്കുന്ന സ്ത്രീകൾക്കും വലിയ പാഠം ലഭിക്കുന്നു.
ശറഈ വിധി വീട്ടുകാരെ പഠിപ്പിക്കണം. റസൂൽ തിരുമേനി പറയുന്നു: പുരുഷൻമാരുടെ നിസ്കാരത്തെ സൂചിപ്പിച്ചു കൊണ്ട് (പുരുഷൻമാരുടെ നിസ്കാരങ്ങളിൽ നിന്ന്) ഫർളൊഴിച്ചുള്ളവ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം. (അബൂദാവൂദ്)
അത്യാവശ്യ ഒഴിവ്കഴിവില്ലെങ്കിൽ പുരുഷൻമാർ ഫർള് നിസ്കാരം പള്ളിയ്‌ല് നടത്തണം. വീട്ടിൽ വെച്ചു സുന്നത്ത് നിസകരിക്കുന്നതിന് പള്ളിയിൽ വെച്ചു ജനസന്നിഹിതിയിൽ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷടതയുണ്ട്. ഒറ്റക്ക് നമസ്‌രിക്കുന്നതിനേക്കാൾ ജമാആത്തിൽ നമസ്കരിക്കുന്നതിന് ഇരുപത്തെഴ് ഇരട്ടി പ്രതിഫലമുണ്ടെന്ന പോലെ വീട്ടിൽ വെച്ച് സുന്നത്ത് ഒറ്റക്ക് നിസ്കരക്കുന്നതിന് ഇരുപത്തേഴിരട്ടി കൂലിയുണ്ട്. (ഇബ്നു അബീശൈബ - സ്വഹീഹുൽ ജാമിഅഃ 29/53)
പക്ഷെ, സ്ത്രീകൾ ഫർള് നിസ്കാരം കൊണ്ടും സുന്നത്ത് നിസ്കാരങ്ങൾ കൊണ്ടും വീട് ധനമം#ാക്കുകയാണ് വേണ്ടത്. അവർക്ക് വീടിന്റെ ഏറ്റവും ആന്തരിക ഭാഗത്ത് നിസ്കരിക്കുന്നത് ഏറ്റവും പുണ്യകരമാണ്.
നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിസ്കാരത്തിൽ ഏറ്റവും പുണ്യമേറിയത് അവളുടെ വീടിന്റെ ഉീന്റെയുീൽ വെച്ചുള്ള നിസ്കാരമാണ്. (ത്വബാറാനി, സ്വഹീഹുൽ ജാമിഅഃ 3311)
പക്ഷേ, ഹജ്ജ് കാലത്ത് ചെയ്യുന്ന സൽകർമങ്ങൾക്ക് ഇത് ബാധകമല്ല. കഅബാശരീഫ് മസ്ജിദുൽ ഹറമിനുള്ളിലായതിനാൽ അവിടെ മസ്ജിദുൽ ഹറാമിലാണ് സ്ത്രീകൾക്കും പുണ്യമുള്ളത്.
സ്വന്തം വീട്ടിൽ അന്യർ ഇമാമത് നിൽക്കരുത്. ഗൃഹനാഥന്റെ ഇരിപ്പിടത്തിൽ അനുവാദം കൂടാതെ ഇരിക്കുകയുമരുത്. നബി(സ) പ്രസ്ഥാവിക്കുന്നു. ഒരാളുടെ അധികാര മേഖലയിൽ മറ്റൊരാൾ ഇരിക്കുകയോ, ഒരാളുടെ പ്രത്യേക ഇരിപ്പിടത്തിൽ അനുവാദം കൂടാതെ അന്യൻ കയറിയിരക്കുകയോ ചെയ്യരുത്. (തിർമുദി)
പള്ളിയിലും മറ്റും നിയമിതനായ ഇമാം ഉണ്ടായിരിക്കെ അവിടെ അന്യർ കയറി ഇമാമത്ത് അരുതെന്നും നാം കടന്നു ചെല്ലുന്ന വീട്ടിൽ ആ വീട്ടുകാരനാണ് ഇമാമത്ത് നിൽക്കേണ്ടതെന്നു അതേപോലെ, വീട്ടുകാരന്റെ വിരിപ്പിലോ, കട്ടിലിലോ, അനുവാദം കൂടാതെ ചേക്കറെരുതെന്നുമാണ് ഹദീസ് നൽകുന്ന പാഠം.
അന്യരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അത് കഴിക്കുന്നതിൽ വിരോധമില്ല. അതു പോലെ, താക്കോൽ സൂക്ഷിപ്പുകാരന്റെ കൂടെ അവർക്കു വെറുപ്പില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കൂടുന്നതിനും ഇസ്ലാം വിലക്കു കൽപിച്ചിട്ടില്ല. സൂറത്തു നൂറിൽ ഇത് വ്യക്തമാകുന്നുണ്ട.
വീട്ടിലെ കുട്ടികളും വേലക്കാരും മാതാപിതാക്കളുടെ കിടപ്പറയിലേക്ക് അവർ പതിവായി ഉറങ്ങുന്ന സമയത്ത്, പ്രവേശക്കരുതെന്ന് പഠിപ്പിക്കണം.