യമാനിയ്യ ഇസ്‌ലാമിക കേന്ദ്രത്തിന്റെ ദശവാര്‍ഷിക സമാപനം 12ന്

നിലമ്പൂര്‍: പൂക്കോട്ടുംപാടം യമാനിയ്യ ഇസ്‌ലാമിക് സെന്ററിന്റെ ദശവാര്‍ഷികാഘോഷങ്ങളുടെ സമാപനം ബുധനാഴ്ച പൂക്കോട്ടുംപാടത്ത് നടക്കും. പുതിയ കെട്ടിടവും ഇതോടൊപ്പം ഉദ്ഘാടനംചെയ്യും. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. ഒന്‍പത്, പത്ത് തിയ്യതികളില്‍ കലാജാഥയും നടക്കുന്നുണ്ട്.കലാജാഥ ഞായറാഴ്ച രാവിലെ ഒന്‍പതിന് തൊണ്ടിയില്‍ ഉദ്ഘാടനംചെയ്യും.ബുധനാഴ്ച വൈകീട്ട് ആറരയ്ക്ക് പാണക്കാട് തയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനവും തങ്ങള്‍ ഉദ്ഘാടനംചെയ്യും. യമാനിയ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍സെക്രട്ടറി പി. ഹംസ, സെക്രട്ടറി വി.കെ. ബാപ്പുട്ടി, ട്രഷറര്‍ എന്‍. മജീദ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.