സീതാംഗോളി: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പരിപാടിയുടെ പ്രഖ്യാപനവും ജില്ലാ തല പ്രചരണോല്‍ഘാടനവും ഡിസംബര്‍ 12 ന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് സീതാംഗോളിയില്‍ വെച്ച് നടക്കും.പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികളായി അബ്ബാസ് ഫൈസി പുത്തിഗ,താജുദ്ദീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം,അബ്ദുല്ല മുഗു,അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മുഗു,സുബൈര്‍ നിസാമി കളത്തൂര്‍,ശരീഫ് നിസാമി മുഗു(രക്ഷാധികാരികള്‍)
റസ്സാഖ് കന്തല്‍(ചെയര്‍മാന്‍) ഹസൈനാര്‍ കന്തല്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍)അബ്ദുല്ല കുഞ്ഞി മുകാരിക്കണ്ടം,ശബീര്‍ ദാരിമി, റഫീഖ് ദാരിമി,ഖാസിം ഫൈസി,നാസര്‍ ഫൈസി(വൈസ് ചെയര്‍മാന്‍)അയ്യൂബ് സീതാംഗോളി(ജനറല്‍ കണ്‍വീനര്‍) ഹാഫിസ് സിദ്ദീഖ് ഉറുമി (വര്‍ക്കിംഗ് കണ്‍വീന്‍) സിദ്ദീഖ് മുഗു,സഅദ് അംഗടിമുഗര്‍,സവാദ് അംഗടിമുഗര്‍, റഫീഖ് കണ്ണൂര്‍(കണ്‍വീനര്‍)കെ.ബി.മുഹമ്മദ് കണ്ണൂര്‍(ട്രഷറര്‍)എന്നിവരെയും അബ്ദുല്ല പെരുന്നാപറമ്പ്, ജലീല്‍ പുത്തിഗ, ശിഹാബ് സീതാംഗോളി, പി.എസ്.അഷ്‌റഫ് മുഗു,ഹാരിസ് മുഗു,ഫഅദ് അംഗടിമുഗര്‍ എന്നിവരെ സബ് കമ്മിറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു.കണ്‍വെന്‍ഷന്‍ മേഖലാ പ്രസിഡണ്ട് സുബൈര്‍ നിസാമി കളത്തൂറിന്റെ അധ്യക്ഷതയില്‍ സുന്നീ യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ ഉല്‍ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി,ശരീഫ് നിസാമി മുഗു,അബ്ദുല്ല മുഗു,അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ മുഗു,ഇബ്രാഹിം മുണ്ട്യത്തടുക്ക,ഹസൈനാര്‍ കന്തല്‍,റസ്സാഖ് കന്തല്‍,അബ്ദുല്ല കുഞ്ഞി മുകാരിക്കണ്ടം,ശബീര്‍ ദാരിമി, റഫീഖ് ദാരിമി,ഖാസിം ഫൈസി,നാസര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.സിദ്ദീഖ് ഉറുമി സ്വാഗതവും സഹദ് അംഗടിമുഗര്‍ നന്ദിയും പറഞ്ഞു.