സുൽത്താൻ ബത്തേരി മേഖലാ സംഗമം 17 ന്, തലപ്പുഴ മേഖലാ സംഗമം 20 ന്
കല്‍പ്പറ്റ: ഫെബ്രുവരി കാസര്‍കോഡ് നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം മേഖലാ തലങ്ങളില്‍ വാദീത്വൈബ സംഗമങ്ങള്‍ സംഘടിപ്പിച്ചു.
കമ്പളക്കാട് മേഖലാ സംഗമം സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട് മജ്‌ലിസുന്നൂര്‍ പ്രഖ്യാപനം നടത്തി. സയ്യിദ് സാബിത് റഹ്മാനി നേതൃത്വം നല്‍കി.
കല്‍പ്പറ്റയില്‍ ആര്‍ പി മുജീബ് തങ്ങള്‍ ഉദഘാടനം ചെയ്തു. ടി സി അലി മുസ്‌ലിയാര്‍ പ്രഖ്യാപനം നടത്തി. സ്വാദിഖ് ഫൈസി നേതൃത്വം നല്‍കി.
പടിഞ്ഞാറത്തറയില്‍ ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ പ്രഖ്യാപനം നടത്തി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
17 ന് ചൊവ്വാഴ്ച സു. ബത്തേരി മേഖലാ സംഗമം ദാറുല്‍ ഉലൂം ഓഡിറ്റോറിയത്തിലും 20 ന് തലപ്പുഴ മേഖലാ സംഗമം ചുങ്കം മദ്‌റസാ ഹാളിലും നടക്കും.