കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്. വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട്ജി ല്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലാ സൈബര്‍സെല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മ സംഘടിപ്പിച്ചു.
പരിപാടി എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു.ഖലീല്‍ ഹസനി ചൂരി സ്വാഗതം പറഞ്ഞു.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സുബൈര്‍ നിസാമി കളത്തൂര്‍,റാഷിദ് പള്ളങ്കോട്,മൊയ്തീന്‍ ചെര്‍ക്കള, ഹസൈനാര്‍ അസ്ഹരി ആദൂര്‍,ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.