മുസ്തഫ ഹുദവി ആക്കോടിന്റെ ത്രിദിന റബീഅ് സന്ദേശ പ്രഭാഷണണത്തിന് തുടക്കമായി

തിരൂരങ്ങാടി: സ്ത്രീകളുടെ സുരക്ഷിതത്വവും നിയമപരിരക്ഷയും ഏറെ ചര്‍ച്ചചെയ്യപ്പെടുുന്ന വര്‍ത്തമാനകാലത്ത് സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ മികച്ച പരിരക്ഷയെ വിമര്‍ശകരും ബുദ്ധിജീവികളും മാതൃകയാക്കണെമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 
സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്ത മതമാണ് ഇസ്‌ലാമെന്ന് വാദിക്കുന്നവര്‍ സ്ത്രീ സംരക്ഷണത്തിന് ഇസ്‌ലാം കല്‍പിച്ച മാര്‍ഗ നിര്‍ദേശങ്ങളെ പഠനവിധേയമാക്കണെമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായ ഹാദിയയും കോഴിക്കോട് സിറ്റി എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സംഘടിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ ത്രിദിന റബീഅ് സന്ദേശ പ്രഭാഷണത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദായുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ തെളിച്ചം മാസികയുടെ വാര്‍ഷിക പതിപ്പ് മനുവ്വിറലി തങ്ങള്‍ പാലത്താഴി മൊയ്തുഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഇസ്മാഈല്‍ ഹാജി എടച്ചേരി, അബ്ദുറഹ്മാന്‍ സാഹിബ് കല്ലായി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. സമാപന ദുആ മജ്‌ലിസിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.