സ്വവര്‍ഗാനുരാഗം നിയമവിരുദ്ധം: സുപ്രീം കോടതി വിധിക്കെതിരെ ചില ഉത്തരേന്ത്യൻ മുസ്‌ലീം നാമധാരി സംഘടനകൽ രംഗത്തിറങ്ങിയതായി വാർത്ത‍

മുംബൈ: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ  ചില ഉത്തരേന്ത്യൻ  മുസ്‌ലീം നാമധാരി സംഘടനകൽ രംഗത്തിറങ്ങിയതായി വാർത്ത‍. സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്നുംഅവർ ആവശ്യപ്പെട്ടുവത്രെ. സംഭവം സംബന്ധിച്ചുള്ള ഒരു ഓണ്‍ലൈൻ ന്യൂസ്‌ പോർട്ടൽറിപ്പോര്ട്ട് ഭാഗം :
മുസ്‌ലീം ഫോര്‍ സെക്യുലര്‍ ഡെമോക്രസി(എം.എസ്.ഡി), മുസ്‌ലിം വുമണ്‍സ് റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് എന്നിവരാണ് കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോടതി വിധി പൗരന്മാരെ വിവേചനത്തോടെ കാണരുതെന്ന അടിസ്ഥാന ഭരണഘടനാ തത്വത്തിന് എതിരാണെന്നും വിധി ഞെട്ടിക്കുന്നതാണെന്നും സംഘടനകള്‍ വ്യക്തമാക്കി.
ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ വിഭാഗകക്കാര്‍ക്കും സ്വന്തം ജീവിത രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ കുറ്റകൃത്യങ്ങളാണ് ശിക്ഷയര്‍ഹിക്കുന്നതെന്നും ‘പാപ’ങ്ങളെല്ലെന്നും സംഘടനകള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയുള്ള ഇത്തരം നടപടികള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സംഘടന വിലയിരുത്തി.
സ്വവര്‍ഗാനുരാഗികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും സെക്ഷന്‍ 377 ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും മുസ്‌ലീം വുമണ്‍സ് റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് അംഗം ഹസീന ഖാന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഏത് രീതിയില്‍ ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. മതസംഘടനകള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനും എതിരാണ്. പുതിയ നിയമം സ്വവര്‍ഗാനുരാഗികളെ വേട്ടയാടാനുള്ള ആയുധമായി മാറുമെന്നും ഹസീന ഖാന്‍ വ്യക്തമാക്കി.(അവ.ഓണ്‍ലൈൻ ഡസ്ക്).

Related Article: 
സ്വവര്‍ഗരതി നിയമമാക്കാന്‍ എന്തിനു വാശി?

സ്വവര്‍ഗ്ഗ രതി അധാര്‍മികം - സമസ്ത