കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജ്‌ കലണ്ടര്‍ ബഹ്‌റൈനില്‍ പുറത്തിറക്കി

മനാമ : ഉത്തര കേരളത്തിലെ അത്യുന്നത മത–ഭൌതിക സമന്വയ സ്ഥാപനമായ കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ 2014 വര്‍ത്തെ കലണ്ടര്‍ ബഹ്‌റൈനില്‍ പുറത്തിറക്കി.
കഴിഞ്ഞ ദിവസം ഹമദ്‌ ടൌണില്‍ നടന്ന കോളേജ്‌ബാനി ചീക്കിലോട്ട്‌ കുഞ്ഞമ്മദ്‌ മുസ്ല്യാരുടെ അനുസ്‌മരണ ദിനാചരണത്തോടനുബന്ധിച്ച്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റഹ്‌ മാനീസ്‌ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്ററാണ്‌ കലണ്ടര്‍ ബഹ്‌റൈനില്‍ പുറത്തിറക്കിയത്‌.
ചടങ്ങില്‍ റഷീദ്‌ റഹ്‌ മാനി കൈപ്രം അനുസ്‌മരണ പ്രഭാഷണം നടത്തി. കാവന്നൂര്‍ മുഹമ്മദ്‌ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഖാസിം റഹ്‌ മാനി വയനാട്‌, സലീം ഫൈസി പന്തീരിക്കര, ഉബൈദുല്ല റഹ്‌ മാനി കൊമ്പംകല്ല്‌, ഹുസൈന്‍ മുസ്ല്യാര്‍, റോള കരീം ഹാജി, മൌസല്‍ മൂപ്പന്‍ തിരൂര്‍, ഹമീദ്‌ കടമേരി, ഹമീദ്‌ കാര്‍ത്തികപള്ളി, ഷാജഹാന്‍, ഇല്ല്യാസ്‌ പേരാമ്പ്ര എന്നിവര്‍ സംബന്ധിച്ചു.