കാന്തപുരത്തിന്റെ കയ്യില്‍ നിന്നും സനദ്‌ സ്വീകരിക്കാന്‍ ബിരുദധാരികള്‍ തയ്യാറായില്ല. വെല്ലൂര്‍ ബാഖിയാത്തിലും കാന്തപുരം 'മുഖം കെട്ടു'

കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനയുടെ 'സില്‍വര്‍ജൂബിലി'യില്‍ 
കാന്തപുരത്തിന് ദയനീയമായ ഒരു 'ഗോള്‍ഡന്‍ ജൂബിലി'

വിഘടിത 'കുഞ്ഞാടുകൽ'
പ്രചരിപ്പിച്ചിരുന്ന facebook
 പോസ്റ്റുകളിലൊന്ന് 
ചെന്നൈ: ഗൌരവമേറിയ പ്രവാചക നിന്ദയും ആത്മീയ ചൂഷണവും തുടരുന്ന കാന്തപുരത്തിന്റെ കയ്യില്‍ നിന്നും തങ്ങള്‍, സനദ്‌ സ്വീകരിക്കില്ലെന്ന ബിരുദധാരികളുടെ  ഐക്യകണ്‌ഠേനയുള്ള  തീരുമാനത്തിനു മുന്നില് സ്ഥാപന ഭാരവാഹികള്‍ക്ക്‌ മുട്ടു കുത്തേണ്ടി വന്നു. 
!?
എന്നാല്‍ മുഖം രക്ഷിക്കാനായി, ഒടുവിൽ  "സനദ്‌ ദാന ചടങ്ങ് കാന്തപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കട്ടെ " എന്ന ചില വിഘടിത നേതാക്കളുടെ  ഒത്തു തീര്‍പ്പും ബിരുദധാരികള്‍ തള്ളി., തങ്ങളുടെ പഠന–പ്രബോധന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തത്തില്‍, നഗ്നമായ പ്രവാചക നിന്ദ തുടരുന്ന ഒരു വ്യക്തിയുടെ സാന്നിധ്യം പോലും ഞങ്ങളാഗ്രഹിക്കുന്നില്ലെന്നറിയിച്ചതോടെ, ഒടുവില്‍ കാന്തപുരം സ്ഥാപനത്തിലെത്തുന്നത്തിന്റെ  തലേദിവസം തന്നെ സനദ്‌ ദാനം നിര്‍വ്വഹിക്കേണ്ടി വന്നു. 
കഴിഞ്ഞ ദിവസം 150 ആം വാര്‍ഷിക സമ്മേളനവും സനദ്‌ ദാനവും നടന്ന പ്രമുഖ സ്ഥാപനമായ  വെല്ലൂര്‍ ബാഖിയാത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. 
അതേ സമയം മുന്‍കൂട്ടി അറിയിച്ച ദിവസം തന്നെ , ട്രയിനില്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍'പരിചാര'സമേതമെത്തിയ കാന്തപുരത്തെ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ പോലും ആരും ഇല്ലാതായതോടെ, കൂടെ വന്നവരെ കൊണ്ടുതന്നെ 'റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണ' മൊരുക്കി ശൈഖുന
'മഹാ സംഭവ'വുമായി.
കാന്തപുരത്തിന് ബാഖവി ബിരുദം ലഭിച്ചത്തിന്റെ ഗോള്‍ഡന്‍ ജൂബിലി(50 -ആം  വാര്‍ഷിക)  സുദിനത്തിലാണ്‌ ആത്യന്തം 'ശൈഖുന' വിശ്വാസികള്‍ക്കു മുമ്പാകെ നാണം കെട്ട്‌ ഇളിമ്പ്യനായത്‌.
ഏതായാലും ബഹു.കണ്ണിയത്തുസ്‌താദിന്റെ 'മുഖം കെടുത്താനുള്ള പ്രാര്‍ത്ഥന'യുടെ സില്‍വര്‍ജൂബിലി(25 ആം  വാര്‍ഷികത്തിൽ ) തന്നെ ഇപ്രകാരം ഒരു 'ഗോള്‍ഡന്‍ ജൂബിലി' യായി മാറുമെന്ന്  അദ്ദേഹം പോലും നിനചിരിക്കില്ല - ശാന്തം..പാവം !
പോസ്റ്റിനു മുമ്പെ.വെല്ലൂര്‍ ബാഖിയാത്തിലെ ഇപ്രാവശ്യത്തെ സനദ്‌ ദാനം പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ കാന്തപുരമാണ്‌ നിര്‍വ്വഹിക്കുന്നതെന്ന ഭാരവാഹികളുടെ അറിയിപ്പ്‌ വന്നതു മുതല്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലൂടെ പ്രചരണത്തിനിറങ്ങിയ മുടികുട്ടികള്‍, ടിയാന്‍ മുഖം കെട്ടുവെന്നുറപ്പയതോടെ പ്രസ്‌തുത പോസ്റ്റുകളെല്ലാം പിന്‍വലിച്ചുവത്രെ! - 
-സി.എച്ച് .ആർ 
Related News:
വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് 150ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പരിസമാപ്തി

ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ മത കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിന്‍െറ സമാപന സമ്മേളനം സമാപിച്ചു.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച്‌ പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ പ്രഫ. ആലിക്കുട്ടി ഫൈസി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം ബാഖവി,   ജാമിഅ: സൗലത്തിയ്യ പ്രിന്‍സിപ്പല്‍ മാജിദ് മസ്ഊദ് ഹശീം ഉസ്മാനി അല്‍മക്കി, ജാമിഅ അല്‍ ബാഖിയാത്തു സ്വാലിഹാത്ത് മുന്‍ മുദരിസ് ശബീര്‍ അലി ഹസ്രത്ത്, സഹാറന്‍പൂര്‍ മദാഹിറുല്‍ ഉലൂം പ്രിന്‍സിപ്പല്‍ മുഹമ്മദ് സല്‍മാന്‍ ഹസ്രത്ത്, ബാഖിയാത്തു സ്വാലിഹാത്ത് മുദരിസ് അബ്ദുല്‍ ഹമീദ് ഹസ്രത്ത്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മൂസ മൗലവി ഫാളില്‍ ബാഖവി, തിരുവനന്തപുരം സ്വലാഹിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് മുസ്തഫ ഹസ്രത്ത് ഫാദില്‍ ബാഖവി, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ അല്‍ഖാസിമി,  അഹമ്മദ് കുട്ടി ബാഖവി, വെല്ലൂര്‍ എം.പി. അബ്ദുറഹ്മാന്‍, ഹുസൈന്‍ സഖാഫി  എന്നിവര്‍ പങ്കെടുത്തു.
മലയാളം, ഉര്‍ദു, തമിഴ് ഭാഷകളിലായി പ്രത്യേക സമ്മേളനങ്ങളും  രാവിലെ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന മലയാളം സെഷനുകളിൽ  സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍, സമസ്ത ജന.സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.