“മുത്ത്‌ നബി: സ്‌നേഹത്തിന്റെ തിരുവസന്തം” SKSSFറബീഅ്‌ കാമ്പയിന്‍ :രചനാ മത്സരം സൃഷ്‌ടികള്‍ ക്ഷണിച്ചു

രചനകള്‍ ജനുവരി 15 ന്‌ മുമ്പ്‌ ലഭിക്കണം; 5000, 3000, 1000 രൂപ വീതം സമ്മാനം
കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന കമ്മിറ്റി ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ്‌ കാമ്പയിനോടനുബന്ധിച്ച്‌ നടത്തുന്ന പ്രബന്ധ–കവിതാ രചന മത്സരങ്ങള്‍ക്ക്‌ സൃഷ്‌ടികള്‍ ക്ഷണിച്ചു. മലയാളത്തിലുള്ള മത്സരങ്ങളില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. “മുത്ത്‌ നബി: സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന വിഷയത്തിലാണ്‌  പ്രബന്ധവും കവിതയും രചിക്കേണ്ടത്‌. പ്രബന്ധം 5000 വാക്കുകളിലും കവിത 24 വരികളിലും കവിയരുത്‌. രചനകള്‍ ജനുവരി 15 ന്‌ മുമ്പ്‌ കോര്‍ഡിനേറ്റര്‍, റബീഅ്‌ കാമ്പയിന്‍, ഇസ്‌ലാമിക്‌ സെന്റര്‍, റെയില്‍വേ ലിങ്ക്‌ റോഡ്‌, കോഴിക്കോട്‌–2 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്‌. രണ്ട്‌ മത്സര ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക്‌ യഥാക്രമം 5000, 3000, 1000 രൂപ സമ്മാനം നല്‍കുന്നതാണ്‌. ഫോണ്‍: 8891117177