'മനുഷ്യജാലിക' തീര്‍ക്കാന്‍ ഒരു മാസം മാത്രം... SKSSF ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍ സജീവമാകുന്നു..

കോഴിക്കോട്‌: "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍ സജീവമാകുന്നു.. 
ജില്ലാതല പ്രചരണ പരിപാടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്‌. ഈ മാസം രണ്ടാം വാരം കാസര്‍കോട്‌ നടന്ന പ്രഖ്യാപന സമ്മേളനത്തോടെയാണ്‌ ജില്ലാ തല പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കമായത്. SKSSF കേന്ദ്ര കമ്മറ്റി പ്രസിഡന്റുകൂടിയായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ്‌ ജാലികയുടെ ജില്ലാ തല പ്രഖ്യാപനം തൃക്കരിപ്പൂരില്‍ വെച്ച് നിര്‍വ്വഹിച്ചത്‌.
തുടര്‍ന്ന്‌ സ്റ്റേറ്റ്‌ കമ്മറ്റി തയ്യാറാക്കിയ മനുഷ്യ ജാലികയുടെ ഏകീകൃത  പോസ്റ്റര്‍ ഡിസൈന്‍ ഉപയോഗിച്ച്‌ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഇതിനകം പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌ത്‌ വിതരണമാരംഭിച്ചിട്ടുണ്ട്‌.(ഏകീകൃത പോസ്റ്റര്‍ ഡിസൈന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക). പോസ്റ്ററിനൊപ്പം പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമാണിപ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. വരും ദിനങ്ങളില്‍ ക്ലസ്റ്ററുകളിലും ശഖാ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ നടക്കാനിരിക്കുന്നത്‌.
Related News: SKSSF 'മനുഷ്യജാലിക'ക്ക്‌ കാസര്‍കോട്ട്‌ പ്രഖ്യാപനമുയര്ന്നു.. നാടും നഗരവും ഇനി ജാലിക പ്രചരണത്തിലേക്ക്‌..

മനുഷ്യജാലികയുടെ  പ്രഖ്യാപനം കാസര്‍ക്കോട്‌ വെച്ച്‌  SKSSF  സംസ്ഥാന പ്രസിഡന്റ്‌ 
സയ്യിദ്‌ അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു 
കാസറകോട്: റിപ്പബ്ലിക്ക്‌ ദിനത്തില്‍ "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന 2014 ലെ മനുഷ്യജാലികയുടെ ജില്ലാ തല പരിപാടികള്‍ക്ക് കാസര്‍കോട്ട്‌ തുടക്കമായി..
ഇനിയെങ്ങും   സൗഹൃദത്തിന്റെ കരുതിവെപ്പുകള്‍ ഓര്‍മിപ്പിച്ചു മനുഷ്യ ജാലികയുടെ അലയൊലികള്‍ ഉയരും. ഇതോടെ നാടും നഗരവും ഇനി ജാലിക പ്രചരണങ്ങളാൽ സജീവമാകും.
കാസറകോട് ജില്ലാ SKSSF കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക, ബദിയടുക്ക മേഖല പരിധിയിലെ പെര്‍ളയില്‍ വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 
തൃക്കരിപ്പൂരില്‍ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഖലീലു റഹ്മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തി.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,മാണിയൂര്‍ അബ്ദുല്ല ബാഖവി,മൊയ്ദീന്‍ കുഞ്ഞി മൗലവി,ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി,ബഷീര്‍ ഫൈസി മാണിയൂര്‍,അഡ്വ.എം.ടി.പി.കരീം, ഹാരിസ് ഹസനി മെട്ടമ്മല്‍,ഹാഫിള് സാബിര്‍ മൗലവി,ഹാഫിള് ഹാരിഫ് മൗലവി,സയ്യിദ് ദാരിമി പടന്ന,എം.ബി.ഇസ്മായീല്‍ ചന്തേര,യൂനുസ് ഹസനി,ജാസിം ഉടുമ്പുന്തല,ശമീര്‍ മാവിലാലം,അബ്ദു റഹീം തെക്കേക്കാട്,വഹാബ് മുനവ്വിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മനുഷ്യജാലികയുടെ ഏകീകൃത ലോഗോ അടങ്ങുന്ന പോസ്റ്ററിന്റെ PSD, JPEG ഫോര്‍മാറ്റുകള്‍ സ്റ്റേറ്റ്‌ കമ്മറ്റി കഴിഞ്ഞ ദിവസം www.skssfnews.com ലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അവയുപയോഗിച്ചാണ്‌ ജാലികാ പ്രചരണ പോസ്റ്ററുകളും ഫ്‌ളക്‌സുകളും തയ്യാറാക്കേണ്ടത്‌. അവ  ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. വിശദ വിവരങ്ങൾക്ക് സര്‍ക്കുര്‍  കാണുക.