- തെക്കന്‍ ഏരിയ സമ്മേളനം രാവിലെ 11 മണിക്ക് സൗത്ത് ചിത്ത്ാരി് മദ്രസയില്‍
- മദ്ധ്യഏരിയാ സമ്മേളനം ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാനഗര്‍ സ്വാഗതസംഘം ഓഫീസില്‍
- ശാഖ-ക്ലസ്റ്റര് പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപങ്കെടുക്കണം.


കാസറകോട്:പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന മദ്ധ്യഏരിയാ പ്രതിനിധി സമ്മേളനം ഇന്ന്(തിങ്കള്‍)ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാനഗര്‍ എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഹാളില്‍ വെച്ച് നടക്കും. പരിപാടി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാമുശാവറ അംഗം ഓലമുണ്ട എം.എസ്.തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യുംഎസ്.കെ. എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരിപ്പിക്കും.സുഹൈര്‍ അസ്ഹരി പള്ളങ്കോടി,ഹാരിസ്ദാരിമി ബെദിര,ഹമീദ് ഫൈസി കൊല്ലമ്പാടി,യൂസുഫ് വെടിക്കുന്ന്,ഫാറൂഖ് കൊല്ലമ്പാടി,മഹ്മൂദ് ദേളി,മുഷ്താഖ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും.കാസറകോട്,ഉദുമ മേഖലകളിലെ ശാഖയുടേയും ക്ലസ്റ്ററിന്റെയും പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപ്രതിനിധി സമ്മേളനത്തില്‍ സംബന്ധിക്കണം.