
പ്രതിനിധി സമ്മേളനങ്ങളുടെ ചുമതല വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോടിന് നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
തൃക്കരിപ്പൂര്‍,പെരുമ്പട്ട,നീലേശ്വരം കാഞ്ഞങ്ങാട് മേഖലകല്‍ ഉള്‍പ്പെടുന്ന തെക്കന്‍ ഏരിയാ സമ്മേളനം ഡിസംബര്‍ 23 ന് കാഞ്ഞങ്ങാടും ഉദുമ ,കാസറകോട് മേഖലകള്‍ ഉള്‍പ്പെടുന്ന മധ്യ ഏരിയാ സമ്മേളനം ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാനഗറിലും ബദിയടുക്ക,മുള്ളേരിയ,ചെര്‍ക്കള എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ഉത്തര ഏരിയാ സമ്മേളനം ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെര്‍ക്കളയിലും കുമ്പള മഞ്ചേശ്വരം മേഖലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ഏരിയാ സമ്മേളനം ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബന്തിയോട് വെച്ചും നടക്കുമെന്നും ബന്ധപ്പെട്ട പ്രതിനിധികള്‍ സമയബന്ധിതമായി പങ്കെടുക്കണമെന്നും ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.