പാലക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ 51-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജാമിഅഃ ദര്‍സ് ഫെസ്റ്റിന്റെ ഭാഗമായി പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജില്‍ ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല മത്സരത്തിന് സമാപനമായി.നാല്‍പ്പത് ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഇരുനൂറ്റി നാല്‍പത് പോയന്റുകളുമായി അല്‍ അഖ്‌സ ദര്‍സ് മണലടി ജേതാക്കളായി. നൂറ്റി ഇരുപത് പോയന്റുകളുമായി അന്‍വാറുല്‍ മുഹമ്മദിയ്യ കൈപ്പുറം രണ്ടും നൂറ്റി പത്തൊന്‍പത് പോയന്റുകളുമായി എന്‍.ടി.എസ്.എ ദര്‍സ് അലനല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.അല്‍ അഖ്‌സ ദര്‍സ് വിദ്യാര്‍ത്ഥി മുര്‍ഷിദ് മാണിക്കപ്പറമ്പിനേയും അലനല്ലൂര്‍ ദര്‍സ് വിദ്യാര്‍ത്ഥി സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങള്‍ അരിയൂരിനേയും കലാപ്രതിപകളായി തെരഞ്ഞെടുത്തു.ആറ് വേദികളിലാായി നടന്ന മത്സരങ്ങള്ളില്‍ ഇരുനൂറ്റി പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദാലി ഫൈസി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ട്രഷറര്‍ പൊട്ടച്ചിറ ബീരാന്‍ ഹാജി ,ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ നേതാക്കളായ സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍, അബ്ദുല്‍ ലത്തീഫ് ഹൈതമി , സക്കീര്‍ ഹുസൈന്‍ ദാരിമി.എസ്.കെ.എസ്.എസ്.ഫ് സംസ്ഥാന സെക്രട്ടറി മുസ്തഫ അശ്‌റഫി കക്കുപ്പടി ജല്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീരന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, ശാഹുല്‍ ഹമീദ് അന്‍വരി.ഖാജാ ദാരിമി, ബഷീര്‍ മൗലവി,കുഞ്ഞുമുഹമ്മദ് ഫൈസി,സലാം ഫൈസി ചെര്‍പുളശ്ശേരി തുടങ്ങിയവര്‍ ഫെസ്റ്റിന് നേത്യത്വം നല്‍കി.