കാഞ്ഞങ്ങാട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന തെക്കന്‍ ഏരിയാ പ്രതിനിധി സമ്മേളനം നാളെ(തിങ്കള്‍)രാവിലെ 11 മണിക്ക് സൗത്ത് ചിത്ത്ാരി് മദ്രസയില്‍ വെച്ച് നടക്കും.പരിപാടി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി ഉദ്ഘാടനം ചെയ്യും

എസ്.കെ. എസ്.എസ്.എഫ് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരിപ്പിക്കും.ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയപ്രഭാഷണം നടത്തും.കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുബാറക് അസൈനാര്‍ ഹാജി,കെ.യു.ദാവൂദ് ഹാജി,ഹമീദ് ഫൈസി ചിത്താരി,സി.മുഹമ്മദ് കുഞ്ഞി,ബഷീര്‍ വെള്ളിക്കോത്ത്,യൂനസ് ഫൈസി കാക്കടവ്,റഷീദ് ഫൈസി ആറങ്ങാടി,ശമീര്‍ മൗലവി കുന്നുങ്കൈ,യൂസുഫ്ആമത്തല, മുഹമ്മദലി
മൗലവി പടന്ന,ഹാരിസ് ഹസനി മെട്ടുമ്മല്‍,യൂനുസ് ഹസനി,നാഫിഅ#് അസ്അദി,ഫൈസല്‍ പേരോല്‍,ശറഫുദ്ധീന്‍ കുണിയ, തുടങ്ങിയവര്‍ പ്രസംഗിക്കും.തൃക്കരിപ്പൂര്‍,പെരുമ്പട്ട,നീലേശ്വരം കാഞ്ഞങ്ങാട് മേഖലകളിലെ ശാഖയുടേയും ക്ലസ്റ്ററിന്റെയും പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപ്രതിനിധി സമ്മേളനത്തില്‍ സംബന്ധിക്കണം.