ഓണ്‍ലൈൻ : അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ ബിദഈ കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഥവാ യഥാര്ത ദീനിന്റെ നേർവഴി കാണിക്കാൻ. പൈത്ര് കത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണി മുറിയാത്ത ആദര്ശ സംഹിതയുമായി സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആദര്ശ ബോധന രംഗത്തെ തിളക്കമാര്ന്ന പണ്ഡിത നിരയിലെ.. പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പണ്ഡിത നിരയുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന പ്രഭാഷണങ്ങൾ ഉള്‍പെടുത്തി കെ.ഐ.സി.ആര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ നടത്തു.
യു.എ.ഇ സമയം രാത്രി 9 മണി(ഇന്ത്യൻ സമയം 10.30pm) ക്കാണ് പ്രഭാഷണ പരിപാടി നടക്കുക.