കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനക്ക് 25 വര്‍ഷം; കാന്തപുരത്തിന്റെ'' 25 മുഖം കെടലുകൾ'' വിശദീകരിച്ച മലപ്പുറം സഖാഫി സമ്മേളനം ശ്രദ്ധേയമായി

മലപ്പുറം സുന്നി മഹല്‍ പരിസരത്ത് സംഘടിപ്പിച്ച സഖാഫി സംഗമംകേന്ദ്ര സഹ മന്ത്രി ഇ.അഹമ്മദ്‌ സാഹിബ്‌ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വിശുദ്ധ ഇസ്‌ലാമിന്റെ പാരമ്പര്യ രീതിയെ കേരളക്കരക്ക് പരിചയപ്പെടുത്തുകയും മതത്തിന്റെ പേരിലുള്ള വിഘടന വാദക്കാരില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് സംഘടിപ്പിച്ച സഖാഫി സംഗമം പുതിയ ചരിത്രം കുറിച്ചു. കേന്ദ്ര വിദേശ കാര്യ മന്ത്രി .ഇ അഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു സമൂഹത്തില്‍ ചിദ്രതയുണ്ടാക്കാന്‍ വന്നവര്‍ക്കെതിരെ 1998 ഡിസം: 23 ന് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്തു ഉസ്താദ് നടത്തിയ ശ്രദ്ദേയമായ പ്രാര്‍ത്ഥനയുടെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലായിരുന്നു മലപ്പുറത്തെ സഖാഫി സമ്മേളനം സംഘടിപ്പിച്ചത്.
സി.എം കുട്ടി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സി.എം. കുട്ടി സഖാഫി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.എ ജലീല്‍ സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി നൂഞ്ഞേരി, അശ്‌റഫ് സഖാഫി, മുഹമ്മദ് റംലി സഖാഫി, അബ്ദുന്നാസര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി, മുഹമ്മദ് കബീര്‍ സഖാഫി, സുലൈമാന്‍ സഖാഫി, അയ്യൂബ് സഖാഫി, ശുക്കൂര്‍ സഖാഫി, സുബൈര്‍ അഹ്‌സനി, ബഷീര്‍ ബാഖവി, അക്ബര്‍ സഅ#്ദി, ശമീര്‍ സഖാഫി , എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് കബീര്‍  സഖാഫി സ്വാഗതം പറഞ്ഞു.
മലപ്പുറത്ത്‌ നടന്ന സഖാഫി സമ്മേളനം പൂര്ണമായി കേൾക്കാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക