കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കായി www.skssfrabee.in പ്രവര്‍ത്തനമാരംഭിച്ചു
- കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും
- നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റ് വിതരണം ചെയ്യും
- യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖ വിതരണം ചെയ്യും
- ജനുവരി ഇരുപതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാർ
- എം.ഇ.എ. കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം


കാമ്പയിന് ഭാഗമായി ജനുവരി ഇരുപതിന് പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാറും ഫെബ്രുവരി 1 ന് എം.ഇ.എ. എഞ്ചിനിയറിംഗ് കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരവും നടക്കും. സ്‌നേഹ സന്ദേശ പ്രയാണം ജനുവരി 13 ന് കൊട്ടാരക്കരയില്‍ നിന്ന് ആരംഭിക്കും. ത്വലബാ വിംഗിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത മുപ്പത് സ്ഥാപനങ്ങളില്‍ മുന്‍തദല്‍ ഹദീസ്-ഹദീസ് ചര്‍ച്ചാ വേദികളും കാമ്പസ് വിംഗിന്റെ കീഴില്‍ പ്രധാന കാമ്പസുകളില്‍ അക്കാദമിക്ക് ഡയലോഗും സംഘടിപ്പിക്കും. ജനുവരി പന്ത്രണ്ടിന് ഞായറാഴ്ച യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖയും നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റും വിതരണം ചെയ്യും. കാമ്പയിന്‍ കാലയളവില്‍ നാലായിരം മന്‍ഖൂസ് മൗലിദ് സദസ്സുകളും ക്ലസ്റ്റര്‍ തലത്തില്‍ മുന്നൂറ് സീറത്തുന്നബി ജല്‍സയും മേഖലാ തലത്തില്‍ നൂറ്റി അമ്പത് സ്‌നേഹ സായാഹ്‌ന വിരുന്നുകളും നടക്കും.
കൂടാതെ ആത്മീയ പ്രഭാഷണം, റബീഅ് ക്വിസ് മത്സരം, പ്രബന്ധാവതരണം, പ്രബന്ധ-കവിതാ രചനാ മത്സരം, ബ്ലോഗിംഗ് മത്സരം, ഹദീസ് പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, മൗലിദ് പാരായണം എന്നിവ നടക്കും. സത്യധാര റബീഅ് പ്രത്യേക പതിപ്പ്, ലഘുലേഖ-പാംലെറ്റ് എന്നിവ ജനുവരി രണ്ടിന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. കാമ്പയിന്‍ സമാപന സംഗമം ഫെബ്രുവരി രണ്ടിന് കോഴിക്കോട് നടക്കും. കാമ്പയിന്‍ അവലോകന യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.
വിശദവിവരങ്ങള്‍ക്കും സര്‍ക്കുലര്‍, പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാനും www.skssfrabee.in സന്ദര്‍ശിക്കുക