ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; SKSSF ദുബൈ സര്‍ഗലയം നാളെ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍

ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി സംഘടിപ്പിക്കു ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 , ഡിസംബര്‍ 27 നാളെ വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നടക്കും . കാലത്ത് 08 മണിക്ക് ഉദ്ഘാടന സമ്മേളനം , 10 മണിമുതല്‍ 09 മണിവരെ കലാ സാഹിത്യ മല്‍സരങ്ങള്‍ എന്നിവ നടക്കും. തുടര്‍് 09 മണിക്ക് നടക്കു സമാപന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍'ിഫിക്കറ്റുകളും വിതരണം ചെയ്യും. സമാപന സമ്മേളനത്തില്‍ മത ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 500 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് 5 വേദികളിലായി നടക്കു മല്‍സരത്തില്‍ മാറ്റുരക്കുത്. 
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി സ്റ്റേറ്റ് കമ്മറ്റി പ്രസിഡണ്ട് അബ്ദുല്‍ ഹകീം ഫൈസി, ജനറല്‍ സെക്ര'റി ശറഫുദ്ദീന്‍ ഹുദവി പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ മുസ്തഫ പാലക്കാട് , അബ്ദുല്‍ റഷീദ് , മൂസക്കുട്ടി കൊടിഞ്ഞി എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://sargalayam.dubaiskssf.com സന്ദര്‍ശിക്കുക.