ബഹ്‌റൈന്‍ സമസ്‌ത നാഷണല്‍ ഡെ പ്രോഗ്രാം നാളെ(വെള്ളി) മനാമയില്‍

ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌  ക്ലാസ്സ്‌ റൂമിലൂടെ നാഷണല്‍ ഡെ സന്ദേശം നൽകി
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ നാളെ(വെള്ളി) വൈകിട്ട്‌ 5 മണിമുതല്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും.
ഇന്തോ–ബഹ്‌റൈന്‍ ബന്ധവും ദേശീയ ദിനാഘോഷത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന സമസ്‌ത സന്ദേശവും ആനുകാലിക വിഷയങ്ങളുള്‍ക്കൊള്ളുന്ന പ്രഭാഷണവും ഫ്‌ളാഗ്‌ ഡിസ്‌പ്ലെ, ബാല റാലി എന്നിവ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ വിവധ കലാപരിപാടികളും നടക്കും.
ബഹ്‌റൈനിലെ മത–രാഷ്‌ട്രീയ–സാസ്‌കാരിക രംഗത്തെ പ്രമുഖരും അറബി പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി ശ്രവിക്കാന്‍ സ്‌ത്രീകള്‍ക്കും പ്രത്യേക സൌകര്യമൊരുക്കിയിട്ടുണ്ട്‌. വിവിധ കലാ പരിപാടികളില്‍ പങ്കെടുക്കുന്ന സമസ്‌ത മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ വൈകിട്ട്‌ 4.30 ന്‌ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ എത്തിച്ചരണമെന്ന്‌ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ 17 227975, 34393964 ല്‍ ബന്ധപ്പെടുക.


ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റിന്റെ'ബഹ്‌റൈന്‍ നാഷണല്‍ ഡെ' സന്ദേശം താഴെ കേൾക്കാം:  

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്‌ ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ നല്‍കിയ സന്ദേശം ഇവിടെ കേള്‍ക്കാം..