മരം നടല്‍ ചടങ്ങുകൾ 2014 ജനുവരി 4 (ശനി) രാവിലെ 11 മണിക്ക്
മലപ്പുറം: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി കാല്‍ലക്ഷം മരം നടും. 414 റൈഞ്ചുകളില്‍ ഓരോ റൈഞ്ചുകളിലും തെരഞ്ഞെടുക്കപ്പെട്ട 60 സ്ഥലങ്ങളിലാണ് മരങ്ങള്‍ നടുക. 2014 ജനുവരി 4 ശനി രാവിലെ 11 മണിക്ക് മരം നടല്‍ ചടങ്ങ് നടത്തും. സമ്മേളന നഗരിയെ അനുസ്മരിക്കുന്ന ''ശജറത്തു ത്വൈബ'' എന്ന നൈം ബോര്‍ഡും സ്ഥാപിക്കും.
പള്ളി, മദ്‌റസ, പോലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ്, സ്‌കൂള്‍, കോളേജ്, ബസ് സ്റ്റോപ്പ് എന്നിവടങ്ങിലാണ് മരങ്ങള്‍ നടേണ്ടത്. തണല്‍ മരങ്ങള്‍, മാവ്, പ്ലാവ്, കേരം, ആരിവേപ്പ് തുടങ്ങിയ കൂടുതല്‍ ഉപകാരപ്രദങ്ങളായ മരങ്ങളാണ് വെച്ച്പിടിപ്പിക്കേണ്ടത്. തുടര്‍ന്ന് മരത്തൈകള്‍ക്ക് സംരക്ഷണം നല്‍കി വളര്‍ത്തി എടുക്കുന്നതിന് പ്രാദേശിക പ്രവര്‍ത്തകനെ ചുമതലപ്പെടുത്തും.
ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സാദാത്തുകള്‍, മതപണ്ഡിതര്‍ തുടങ്ങിയവരാണ് നടല്‍ കര്‍മ്മം നടത്തുക. പാണക്കാട് ചേര്‍ന്ന സംസ്ഥാന സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ ഹൈദര്‍അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. താഖാ അഹ്മദ് മൗലവി (മംഗലാപുരം) കുമ്പള ഖാസിം മുസ്‌ലിയാര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, മെട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ (കാസര്‍ഗോഡ്), അഹ്മദ് തേര്‍ളായി, അബൂബക്കര്‍ ബാഖവി (കണ്ണൂര്‍), നാസ്വിര്‍ ഫാസി കൂടത്തായി, ഉമര്‍ ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, മഹമൂദ് സഅദി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, മുജീബ് ഫൈസി പൂലോട് (കോഴിക്കോട്), എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ഗൂര്‍ഗ്), ശരീഫ് ദാരിമി (നീലഗിരി), പിണങ്ങോട് അബൂബക്കര്‍, ഇബ്രാഹീം
ഫൈസി പേരാല്‍ (വയനാട്), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി.കെ.മമ്മദ് ഫൈസി, എം.പി.മുസ്ഥഫല്‍ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (മലപ്പുറം), ഇമ്പിച്ചിക്കോയ തങ്ങള്‍, ടി.കെ.മുഹമ്മദ്കുട്ടി ഫൈസി (പാലക്കാട്), ശരീഫ് വെന്മേനാട് (തൃശൂര്), എ.എം.പരീദ് (എറണാകുളം), ഒ.എം.ശരീഫ് ദാരിമി (കോട്ടയം), ഹസ്സന്‍ ആലംങ്കോട് (തിരുവനന്തപുരം). ഹസ്സന്‍ സാഹിബ് (ആലപ്പുഴ), ഇബ്രാഹീം സാഹിബ് (കൊല്ലം), കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ (ഇടുക്കി) സംസാരിച്ചു.