മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മനാമ സമസ്‌ത കേന്ദ്ര ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. റബീഉല്‍ അവ്വല്‍ മാസം ആരംഭിക്കുന്ന 2014 ജനു.2ന് വ്യാഴാഴ്‌ച മുതല്‍ കാമ്പയിന് തുടക്കമാവും.
കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ് വരെ, സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ് സദസ്സുകള്‍ നടക്കും. തുടര്‍ന്ന് റബീഉല്‍ അവ്വല്‍ 12ന് വിപുലമായ മൌലിദ് സദസ്സ് പള്ളിയില്‍ വെച്ച് നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനും എസ്.എം. അബ്‌ദുല്‍ വാഹിദ് ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
സ്വാഗത സംഘത്തിലെ മറ്റു മുഖ്യഭാരവാഹികള്‍ ഇപ്രകാരമാണ്: സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ (ചെയര്‍മാന്‍), ഉമറുല്‍ ഫാറൂഖ് ഹുദവി, സൈദലവി മുസ്ല്യാര്‍, ഹംസ അന്‍വരി, അബ്‌ദുറഹ്മാനാന്‍ ഹാജി (വൈ.ചെയര്‍.), അബ്‌ദുല്‍ വാഹിദ് (ജന.കണ്‍), മുസ്ഥഫ കളത്തില്‍ ശറഫുദ്ധീന്‍ മാരായമംഗലം, അശ്രറഫ് കാട്ടില്‍ പീടിക(ജോ.കണ്‍.), ശഹീര്‍ കാട്ടാമ്പള്ളി(പ്രോഗ്രാം കണ്‍വീനര്‍), ഖാസിം റഹ് മാനി പടിഞ്ഞാറത്തറ(ജോ.കണ്‍), മൂസ മൌലവി വണ്ടൂര്‍(പ്രോഗ്രാം കോ–ഓര്‍ഡിനേറ്റര്‍), മജീദ് ചോലക്കോട് (കണ്‍വീനര്‍–പബ്ലിസിറ്റി) ഉബൈദുല്ല റഹ്‌മാനി, ബഷീര്‍ പി.പി, സജീര്‍ പന്തക്കല്‍, നവാസ്
കൊല്ലം, ജാഫര്‍(അസി.കണ്‍), വി.കെ കുഞ്ഞഹമ്മദ് ഹാജി(കണ്‍. ഫൈനാന്‍സ്), ഹമീദ് ഹമദ്‌ടൌണ്‍, സുലൈമാന്‍ മനാമ(അസി.കണ്‍), എം.സി മുഹമ്മദ് മുസ്ലിയാര്‍(മൌലിദ് വിഭാഗം കണ്‍), മൂസ മൌലവി, ഇബ്രാഹീം കണ്ണൂര്‍, ശിഹാബ് കോട്ടക്കല്‍(അസി.കണ്‍),ടി. മുഹമ്മദലി ഷെറാട്ടന്‍(ഫുഡ്–റിസപ്‌ഷന്‍ കണ്‍വീനര്‍), മുസ്ഥഫ കളത്തില്‍, സുലൈമാന്‍ പറവൂര്‍, മൊയ്‌തു ഹാജി, സിറാജ്, ഹമീദ് കാസര്‍ഗോഡ്(അസി.കണ്‍).