കാടാമ്പുഴ: മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ്. വാദി ത്വയ്ബ കണ്‍വെന്‍ഷനും ആമില സംഗമവും കാടാമ്പുഴയില്‍ നടന്നു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായിരുന്നു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് മുസ്ല്യാര്‍ കടുങ്ങല്ലൂര്‍, കാടാമ്പുഴ മൂസഹാജി, മാനുട്ടി തങ്ങള്‍, മുഹമ്മദലി ദാരിമി, സി.എ. റശീദ് മൗലവി എന്നിവര്‍ സംസാരിച്ചു.