മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ആമില അംഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന മണ്ഡലം സംഗമങ്ങള്‍ക്ക് നാളെ (ബുധന്‍) സമാപനമാകും. 'ഔന്നത്യത്തിന്റെ രാജ പാത, സന്നദ്ധ സേവനം: അറിയേണ്ടതും തിരുത്തേണ്ടതും' എന്ന വിഷയങ്ങള്‍ അവതരിപ്പിച്ചു പതിനഞ്ചു മണ്ഡലങ്ങളില്‍ പഞ്ചായത്തു തലങ്ങളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട അംഗങ്ങള്‍ സംബന്ധിച്ചു. സാലിം ഫൈസി കൊളത്തൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, റഹീം ചുഴലി, സത്താര്‍ പന്തല്ലൂര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ഹംസ റഹ്മാനി, ഷാഹുല്‍ ഹമീദ് മാസറ്റര്‍ മേല്‍മുറി ക്ലാസെടുത്തു. നാളെ (ബുധന്‍) കാലത്ത് 10 മണിക്ക് വട്ടത്താണി മദ്രസയില്‍ നടക്കുന്ന താനൂര്‍ മണ്ഡലം സംഗമത്തില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിക്കും.