അനാഥ അഗതി സംരക്ഷണം സമൂഹത്തിന്റെ ഏറ്റവും വലിയ ബാധ്യത : ഹൈദറലി തങ്ങള്‍
കയ്പമംഗലം : സമൂഹത്തില്‍ സംരക്ഷിക്കപ്പെടാന്‍ ആളില്ലാതെ വേദനയും ദുരിതവും അനുഭവിക്കുന്ന അനാഥകളുടെയും അഗതികളുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടത് സമൂഹത്തിന്റെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഏറ്റവും വലിയ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എം.ഐ.സി കയ്പമംഗലം യൂണിറ്റ് സില്‍വ്വര്‍ ജൂബിലി സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥ സംരക്ഷണ രംഗത്ത് എം.ഐ.സിയുടെ കഠിന പ്രയത്‌നം ഏവര്‍ക്കും മാതൃകാപരമാണെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. എം.ഐ.സി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി പി.എ സെയ്തു മുഹമ്മദ് ഹാജി അദ്ധ്യക്ഷതവഹിച്ചു. ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യ അതിഥിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത ജില്ല പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍, ആര്‍.വി സിദ്ധീഖ് മുസ്‌ലിയാര്‍, പി.എം.എ ജബ്ബാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, സി.സി ശ്രീകുമാര്‍, ആര്‍.പി ബഷീര്‍, സി.എ മുഹമ്മദ് റഷീദ്, പി.കെ അബ്ദുല്‍ അസീസ് ഹാജി, മുഹമ്മദ് ഹനീഫ് ഹാജി, ഷറഫുദ്ധീന്‍ മൗലവി വെന്മേനാട്, കെ.കെ അഫ്‌സല്‍, പി.ജി താജുദ്ദീന്‍, റാഫിഅ് അന്‍വരി എന്നിവര്‍ പ്രസംഗിച്ചു. എം.ഐ.സി കയ്പമംഗലം യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.യു ഉണ്ണിമുഹ്‌യുദ്ദീന്‍ സ്വാഗതവും പി.എസ് കുഞ്ഞമ്മദ് ഹാജി നന്ദിയും പറഞ്ഞു.