മലപ്പുറം: സുന്നി യുവജനസംഘത്തിന്റെ ജില്ലാപ്രതിനിധി സമ്മേളനം ശനിയാഴ്ച വേങ്ങര പി.പി. മുഹമ്മദ് ഫൈസി നഗറില്‍ നടക്കും. രാവിലെ എട്ടുമണിക്ക് പാണക്കാട് മഖാമിലും കുറ്റാളൂര്‍ പി.പി. മുഹമ്മദ് ഫൈസി മഖാമിലും സിയാറത്ത് നടത്തും. ഒമ്പതുമണിക്ക് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.
പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 വീതം പ്രതിനിധികള്‍ പങ്കെടുക്കും. ഇവര്‍ക്ക് ആക്ടീവ് മെമ്പര്‍ ഫോര്‍ ഇസ്‌ലാമിക് ലോയല്‍ ആക്ടീവ് (ആമില) പദവി നല്‍കുമെന്ന് എസ്.വൈ.എസ് ജനറല്‍സെക്രട്ടറി ഹാജികെ. മമ്മദ് ഫൈസി പത്രസമ്മേളനത്തില്‍ പറഞ്ഞു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, ടി.പി. സലീം എടക്കര, അബ്ദുള്‍ ഖാദിര്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.