കോഴിക്കോട് റബീഅ് പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി

മതപഠന സംവിധാനം കേരളേതര സംസ്ഥാനങ്ങലിലേക്കും വ്യാപിപ്പിക്കണം: സൈനുൽ ഉലമ 
കോഴിക്കോട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയയും കോഴിക്കോട് സിറ്റി എസ്.കെ. എസ്.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന റബീഅ് സന്ദേശ പ്രഭാഷണത്തിന് ഉജ്ജ്വലസമാപ്തി. 
കോഴിക്കോട് കടപ്പുറത്ത് മര്‍ഹൂം ഉമറലി ശഹാബ് തങ്ങള്‍ നഗറില്‍ നടന്ന പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനത്തിലേക്കൊഴുകിയത് വിശ്വാസി സഞ്ചമായിരുന്നു. സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ ചാന്‍സലറുമായ സൈനുൽ ഉലമ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
ജീവിത വിജയത്തിനും ലോക സമാധാനത്തിനും പ്രവാചക ജീവിതം മാതൃകയാക്കണം. പ്രവാചകന്‍ ഏല്‍പിച്ച വിജ്ഞാനപ്രസരണമാണ് നമ്മുടെ പ്രധാന ദൗത്യം. പ്രാഥമിക മത വിദ്യാഭ്യാസം പോലുമില്ലാത്ത കേരളേതര സംസ്ഥാനങ്ങളിലേക്കും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണ്ടതുണ്ട്. കേരളത്തിന് പുറത്ത് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഹാദിയയും
നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രാല്‍സാഹിപ്പിക്കുകയും സര്‍വ്വ പിന്തുണയും നല്‍കി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. അബ്ദുല്ല മുഹമ്മദ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, മുക്രിയന്‍ അബുഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയില്‍ പരിസ്ഥിതി തിരുനബി ഇടപെടുന്നു. സ്ത്രി ഇസ്‌ലാമില്‍ സുരക്ഷിതയാണ്, തിരു നബി; വിടപറച്ചിലിന്റെ ശോകാര്‍ദ്ര നിമിഷങ്ങള്‍ തുടങ്ങിയ വഷയങ്ങളില്‍ മുസ്ഥഫ ഹുദവി ആക്കോട് മിലാദ് സന്ദേശ പ്രഭാഷണം നടത്തി.