Showing posts with label SYS-60. Show all posts
Showing posts with label SYS-60. Show all posts

മന്‍സില്‍ ത്വൈബയുടെ താക്കോല്‍ദാനം ഫെബ്രുവരി 5ന് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

"പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് " എന്ന പ്രമേയത്തില്‍ 2014 ഫെബ്രുവരിയില്‍ കാസര്‍ഗോഡ്‌ വാദി ത്വൈബയില്‍ നടന്ന SYS അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഉപഹാരമായി എസ് വൈ എസ് ഇടുക്കി ജില്ല കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ‪മൻസില്‍‬ ‪‎ത്വൈബയുടെ‬ താക്കോല്‍ ദാനം ഫെബ്രുവരി 5 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
- skssf idukki

ഇസ്‌ലാം ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് പ്രാമുഖ്യംനല്‍കിയ മതം : ഹൈദരലി തങ്ങള്‍

പാനൂര്‍ : ഇസ്‌ലാം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കിയ മതമാണെന്നും സഹജീവി സ്‌നേഹം ഇസ്‌ലാമിന്റെ പ്രാഖ്യാപിത ലക്ഷ്യമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. SYS സംസ്ഥാന കമ്മിറ്റിയുടെ 60ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രഖ്യാപിച്ച 'മന്‍സില്‍ തൈ്വബ' ഭവന പദ്ധതിയില്‍ ഉള്‍പെടുത്തിയ കടവത്തൂര്‍ ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ പ്രഥമ വീടിന്റെ ശിലാസ്ഥാപനം കര്‍മ്മം കടവത്തൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. യുവാക്കള്‍ തങ്ങളുടെ യുവത്വവും സമ്പത്തും സാമൂഹിക നന്മക്ക് വേണ്ടി ചിലവഴിക്കാന്‍ തയ്യാറാവണമെന്നും ജാതിമത ചിന്തകള്‍ക്കപ്പുറം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കാന്‍ സമുദായം മുന്നോട്ട് വരണമെന്ന് തങ്ങള്‍ പറഞ്ഞു.
മലയമ്മ അബൂബക്കര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. SYS സമ്മേളനത്തിന്റെ ഉപഹാരമായി സമര്‍പ്പിക്കപ്പെടുന്ന പദ്ധതിയാണ് ''മന്‍സ്വില്‍ തൈ്വബ'' ഭവന പദ്ധതിയെന്നും സമുദായത്തിലെ അശരണരെ സഹായിക്കാന്‍ സാമൂഹത്തിലെ സമ്പന്നര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. നന്മയിലുള്ള പരസ്പര സഹകരണവും തിന്മയോടുള്ള നിസ്സഹകരണവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറില്‍ നടക്കുന്ന SKSSF ജില്ലാ സമ്മേളന പ്രഖ്യാപനം തങ്ങള്‍ നടത്തി. 
ഭവന നിര്‍മ്മാണത്തിനുള്ള ഫണ്ട് ഫുഡ് കോര്‍പ്പറേഷന്‍ പ്രോസസിംഗ് ടാസ്‌ക് ഫോര്‍സ് ഇന്ത്യ വൈസ് ചെയര്‍മാന്‍ അരയാകണ്ടി അഷ്‌റഫില്‍നിന്നും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഏറ്റ് വാങ്ങി നിര്‍വഹിച്ചു. കേരള കൃഷി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ. എം. സൂപ്പി, പി. പി. ഉമര്‍ മുസ്‌ലിയാര്‍, ടി. എസ്. ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് രാമന്തളി, സലാം ദാരിമി കിണവക്കല്‍ പറമ്പത്ത് അബ്ദുറഹ്മാന്‍ ഫൈസി, പി. പി. മുഹമ്മദ് കുഞ്ഞി, പാലത്തയ് മൊയ്തു ഹാജി, കെ.ടി അബ്ദുല്‍ ഖാദര്‍, എ. കെ. അബ്ദുല്‍ ബാഖവി, എസ്. കെ. ഹംസ ഹാജി, ഉമര്‍ നദ്‌വി, സമീര്‍ സഖാഫി പുല്ലൂക്കര, കെ. പി. അംജദ് ഫൈസി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, കെ. കെ. സൂപ്പിഹാജി, ആര്‍. വി. അബ്ബാസ് ദാരിമി, എ. പി. ഇസ്മായില്‍, എം. ഗഫൂര്‍, ആര്‍.വി. അബൂബക്കര്‍ യമാനി, മൂലശ്ശേരി കുഞ്ഞമ്മദ് ഹാജി, ഒ. പി. സവാദ്, മഹ്മൂദ് പറമ്പത്ത്, വി. പി. അഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
- Sysstate Kerala

SYS 60-ാം വാര്‍ഷിക സമ്മേളനം; സ്വാഗത സംഘം പിരിച്ചുവിട്ടു

കാസര്‍കോട് : ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടന്ന സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു. വിദ്യാനഗര്‍ സ്വാഗതസംഘം ഓഫീസില്‍ വെച്ച് ചേര്‍ന്ന സമ്മേളന അവലോകന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. SYS സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് സമ്മേളന അവലോകന പ്രഭാഷണം നടത്തി. കണ്‍വീനര്‍ അബ്ബാസ് ഫൈസി പുത്തിഗെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, ചെങ്കളം അബ്ദുല്ല ഫൈസി, എം.പി. മുഹമ്മദ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, യു. സഹദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.എ. ഖലീല്‍, ഹമീദ് കുണിയ, ബദറുദ്ദീന്‍ ചെങ്കള, ഹംസ കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പരിക്ക, റഷീദ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.
- HAMEED KUNIYA Vadakkupuram

ചരിത്രം കുറിച്ച സമ്മേളനത്തിന്റെ വിജയശില്‍പികളായി ഇവര്‍

സമീര്‍ ഹസന്‍

എസ്.വൈ.എസിന്റെ 60-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട്  ഉജ്വല പരിസമാപ്തി കുറിച്ചപ്പോള്‍ ആ സമ്മേളന നടത്തിപ്പിന്റെയും വിജയത്തിന്റെയും പിന്നിലെ സവിശേഷതകള്‍ ഏറെയാണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോട്ട് ഇത്രയും വലിയ സമ്മേളനം നടത്താന്‍ കഴിഞ്ഞു എന്നത് എസ്.വൈ.എസിനെ മാത്രമല്ല, മറ്റ് സംഘടനകളെയും, ഔദ്യോഗിക സംവിധാനങ്ങളെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തു. 
മൂന്ന് ദിവസമായി രാപകല്‍ വ്യത്യാസമില്ലാതെ ചെര്‍ക്കള ഇന്ദിരാനഗറിലെ സമ്മേളന നഗരിയായ വാദിതൈ്വബയിലേക്ക്പതിനായിരങ്ങളാണ്‌  അണമുറിയാതെ ഒഴുകിയെത്തിയത്. ഒന്നിനും ഒരു മുട്ടും തടസവും ഇല്ലാതെ നിറഞ്ഞ മനസോടെയാണ് സമ്മേളനത്തിനെത്തിയവരും നേതാക്കളും സമ്മേളന സ്ഥലത്ത് നിന്ന് മടങ്ങിപ്പോയത്. സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച എക്‌സിബിഷന്‍ കാണികളുടെ തിരക്ക് പരിഗണിച്ച് രണ്ട് ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

അത്വൈബ സോവനീര്‍ പ്രകാശനം നടന്നു

SYS അറുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സ്വാഗതസംഘം പ്രസിദ്ധീകരിച്ച അത്വൈബ സോവനീർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്റ്റേറ്റ് സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ.സി.അബ്ദുൽ ഖാദർ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു. അബ്ദുസ്സമദ് സമദാനി എം.പി., പ്രൊ. കെ.ആലികുട്ടി മുസ്ലിയാർ, അബ്ബാസ്‌ ഫൈസി പുത്തിഗെ തുടങ്ങിയവർ സമീപം.

പൈതൃകം എക്‌സിബിഷന്‍ ; ഒന്നാം സ്ഥാനം ദാറുല്‍ ഹുദക്ക്

ചെര്‍ക്കള : SYS അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൈതൃകം എക്‌സിബിഷനില്‍ ഒന്നാം സ്ഥാനം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക്. 10001 രൂപയും സാക്ഷ്യപത്രവും ചൊവ്വാഴ്ച രാത്രി നടന്ന സമാപന സെഷനില്‍ ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ വിജയികള്‍ക്ക് കൈമാറി. കുറഞ്ഞ കാലയളവിന്നുള്ളില്‍ സംഘടിപ്പിച്ച് ഏവരുടേയും പ്രശംസ പിടിച്ചു പറ്റാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചടങ്ങില്‍ ബാസിം ഗസ്സാലി, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി, സമദ് വാഫി, ശമീര്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

SYS പൈതൃകം എക്‌സിബിഷന്‍ സമാപിച്ചു

ചെര്‍ക്കള: എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൈതൃകം എക്‌സിബിഷന്‍ സമാപിച്ചു. അഞ്ച് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം ലക്ഷം പേര്‍ സന്ദര്‍ശിച്ചു. കേരളത്തിലെ പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് പ്ലാനിറ്റേറിയം, പുരാതന നാണയങ്ങള്‍ തുടങ്ങിയ അറുപതോളം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കാണികള്‍ക്ക് വിജ്ഞാനവും, കൗതുകവും, ആശ്ചര്യവും പകര്‍ന്ന എക്‌സിബിഷന്‍ കാണികളുടെ തികഞ്ഞ അഭിനന്ദനത്തോടെ സമാപിച്ചു. സമാപന യോഗത്തില്‍ സി.എം കുട്ടി സഖാഫി, ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, ഹുസൈന്‍ തങ്ങള്‍, ഉമര്‍ വാഫി, സമദ് വാഫി, സുബൈര്‍ നിസാമി,ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബാസിം ഗസ്സാലി, ശമീര്‍ വാഫി,അബൂബക്കര്‍ സലൂദ് നിസാമി,ഹാഷിം ഹുദവി, ഹാഷിം അരിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്‌.വൈ.എസ്‌. 60 വാര്‍ഷിക സമാപന സമ്മേളനം പൂര്‍ണ്ണരൂപം(Record)

 "പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്‌ "എന്ന പ്രമേയത്തില്‍ കാസര്‍ഗോഡ്‌ വാദിത്വൈബയിൽ നടന്ന SYS 60-²ാ²ം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സെഷന്‍(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയം സംപ്രേഷണം ചെയ്‌തത്‌) പൂര്‍ണ്ണമായും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ആക്രമിക്കപ്പെട്ടവരെ SYS നേതാക്കള്‍ സന്ദര്‍ശിച്ചു

അക്രമിക്കപ്പെട്ട SKSSF പ്രവര്‍ത്തകരെ
 SYS സംസ്ഥാന നേതാക്കളായ മെട്രോ
മുഹമ്മദ് ഹാജി
ഖത്തര്‍ ഇബ്രാഹീം ഹാജി
കളനാട് എന്നിവര്‍ സന്ദര്‍ശിക്കുന്നു
വാദീത്വൈബ : SYS അറുപതാം വാര്‍ഷിക സമാപന സമ്മേളനം കഴിഞ്ഞ് പോവുകയായിരുന്ന SKSSF പ്രവര്‍ത്തകരെ അജ്ഞാത സംഘം അക്രമിച്ചു. ഇന്നലെ രാത്രി ആദൂരില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ അക്രമത്തിനിരയായത്. മാലിക് ദീനാര്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവര്‍ത്തകരെ SYS സംസ്ഥാന നേതാക്കളായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് എന്നിവര്‍ സന്ദര്‍ശിച്ചു.

വാഹനങ്ങള്‍ക്ക് നേരെ അക്രമം പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണം

കാസര്‍കോട് : സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിച്ച് തിരിച്ചു പോവുകയായിരുന്ന ബസ്സുകള്‍ക്കും കാറുകള്‍ക്കും നേരെ ഉണ്ടായ അക്രമങ്ങളില്‍ പതിനഞ്ചോളം ആളുകള്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളുമൊക്കെ പ്രകോപിതരാവുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും സ്റ്റേറ്റ് വര്‍ക്കിങ്ങ് കണ്‍വീനര്‍ എം.. ഖാസിം മുസ്ലിയാര്‍, സ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അബ്ബാസ് ഫൈസി പുത്തിഗെ, ട്രഷറര്‍ ഖത്തര്‍ അബ്ദുല്ല ഹാജി എന്നിവര്‍ അറിയിച്ചു.
അക്രമവും അരാചകത്വവും സമൂഹദ്രോഹവും ഇസ്ലാം വിഭാവനം ചെയ്യുന്നില്ലായെന്നും സമാധാനവും ശാന്തിയുമാണ് മതം പഠിപ്പിക്കുന്നതെന്ന് അതുകൊണ്ട് തന്നെ തിന്മകളെ നന്മ കൊണ്ട് നേരിടേണ്ട ബാധ്യത നമ്മില്‍ അര്‍പ്പിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യഥാര്‍ത്ഥ മതവിഭാവനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും സുന്നി യുവജന സംഘത്തിന്റെ വാര്‍ഷിക സമാപന സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും സൗഹാര്‍ദ്ദത്തിന്റെയും അധ്യാപനങ്ങളാണ് നമ്മോട് ഉണര്‍ത്തിയിട്ടുള്ളതെന്നും അത് ഉള്‍കൊണ്ടുകൊണ്ട് നമ്മള്‍ സമാധാനം കൈകൊള്ളണമെന്നും അക്രമികള്‍ക്കെതിരെ നിയമപാലകര്‍ തന്നെ നടപടി കൈകൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചു.
- sys-waditwaiba

വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണം

കാസര്‍കോട് : SYS അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ സംബന്ധിച്ച് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചു പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെ കല്ല് എറിയുകയും പതിനഞ്ചോളം ആളുകള്‍ക്ക് പരിക്ക് ഏല്‍ക്കുകയും അഞ്ച് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് SYS സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമാരായ എം.എ കാസിം മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, ട്രഷറര്‍ ഖത്തര്‍ അബ്ദുല്ല ഹാജി എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ സംബന്ധിച്ച് തിരിച്ചു പോവുകയായിരുന്ന 30 ഓളം ബസുകള്‍ക്കും പത്തോളം കാറുകള്‍ക്കും നേരെയാണ് വട്ടത്തൂര്‍, മാവുങ്കാല്‍, കാഞ്ഞങ്ങാട് സൗത്ത്, ചേറ്റുകുണ്ട്, മൂലകണ്ടം എന്നീ സ്ഥലങ്ങളില്‍ വെച്ച് കല്ലേറുണ്ടായത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ് ചെവി നഷ്ടപ്പെട്ട മര്‍ജാനെ മംഗലാപുരം യേനപ്പോയ ഹോസ്പിറ്റലിലും കണ്ണിന് ഗുരുതരമായി പരിക്കേറ്റ മുജീബിനെ പരിയാരം മെഡിക്കല്‍ കോളേജിലും കല്ലേറ് തലയ്‌ക്കേറ്റ് പത്തോളം തുന്നുകള്‍ വേണ്ടി വന്ന തൊടുപ്പുഴ സ്വദേശി നിസാര്‍, മഞ്ചേശ്വരം സെന്റ് ജോസഫ് സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ മനോജിന്റെ നാല് പല്ല് നഷ്ടപ്പെടുകയും മൂക്കിന് പരിക്കേറ്റ് ചെറുവത്തുര്‍ കെ.എച്ച്.എം ഹോസ്പിറ്റല്‍ എന്നീ സ്ഥലങ്ങളില്‍ കഴിയുന്നത്. SYS അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സ്‌നേഹ സദസ്സില്‍ സംബന്ധിച്ച സ്വാമിമാരും പള്ളിവികാരികളുമൊക്കെ പ്രസ്തുത സ്‌നേഹസദസ്സിനെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് പലതവണ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇരുളിന്റെ മറവില്‍ ബൈക്കുകളിലും മറ്റും സഞ്ചരിച്ച് സമാധാനപരമായി സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമണം നടത്തി ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രേഹികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

സുന്നി യുവത നിറഞ്ഞൊഴുകി.. SYS സമ്മേളനത്തിന്‌ പ്രൌഢോജ്ജ്വല പരിസമാപ്‌തി

കാസര്‍ഗോഡ് (വാദീതൈ്വബ) : ഐതിഹാസികമായ രണ്ട് ദിനങ്ങ ള്‍ക്കൊടുവില്‍ എസ്.വൈ.എസ്. അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് മാലിക് ദീനാറിന്റെ പൈതൃക ഭൂമിയില്‍ സുന്നി ജന സംഗമത്തിന് പ്രൗഢസമാപ്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും സാമൂഹ്യ പ്രസക്തിയും സംഘ ശക്തിയും വിളിച്ചോതിയാണ് ചെര്‍ക്കള വാദീതൈ്വബയില്‍ നടന്ന സമ്മേളനം സമാപിക്കുന്നത്. വെളളിയാഴ്ച തുടങ്ങിയ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും ആയിരങ്ങള്‍ പങ്കെടുത്ത് ചരിത്രമായി.ആനുകാലിക പ്രശ്‌നങ്ങളിലുളള സംഘടനയുടെ നിലപാടുകളറിയിച്ച പ്രമേയങ്ങളും സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത പ്രമേയങ്ങളും സമ്മേളനത്തിന്റെ പ്രത്യേകതകളായിരുന്നു.
സമാപന മഹാസമ്മേളനം എസ്.വൈ.എസ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.ഒമാന്‍ സുപ്രീം കോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍ ബിന്‍ മുഹമ്മദ് അല്‍ കമാലി മുഖ്യാതിഥിയായിരുന്നു.

ഫാസിസത്തിനെതിരെ ഒന്നിക്കേണ്ട സമയം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കാസര്‍ക്കോട് : ഫാസിസം രാജ്യത്തിന് മുമ്പില്‍ വലിയ ഭീഷണിയായി നിലനില്‍ക്കുകയാണന്നും ഇതിനെതിരെ ഒന്നിക്കേണ്ട സമയമാണിതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുന്നീയുവജന സംഘം അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഇന്ന് തെരഞ്ഞടുപ്പിന്റെ മുഖത്താണ് നാളിതുവരെ അനുവര്‍ത്തിച്ചുവന്ന സൗഹാര്‍ദവും സമാധാനവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭാരതിയേന്റെയും കടമയാണ്. ശിഥീകരണ ശക്തികളുടെ കൈകളില്‍ അധികാരമെത്തുന്നത് അപകടകകരമാണന്നും തങ്ങള്‍ പറഞ്ഞു. വ്യക്തികളും സമൂഹവും സമാധാനത്തിലും സംതൃപ്തിയിലും ജീവിക്കാനുളള സാഹചര്യം സ്രഷ്ടിക്കലാണ് മതത്തിന്റെ മൗലിക ലക്ഷ്യം. ഇസ്ലാം ലോകശ്രദ്ധയില്‍ കൊണ്ട്‌വന്നത് സമാധാന സന്ദേശമാണ്. വര്‍ത്തമാനം സംഘര്‍ഷങ്ങളാലും ശൈഥില്ല്യങ്ങളാലും കലുഷിതമാണ്. സ്‌ഫോടനങ്ങളുടെയും മരണങ്ങളുടെയും വാര്‍ത്തകള്‍ കഴിഞ്ഞാല്‍ പിന്നെ ഒന്നിനും സ്ഥലവും സമയവുമില്ലാതെ മാധ്യമങ്ങളില്‍ പോലും നമ്മുടെ അക്ഷര ബോധത്തെ വെല്ലുവിളിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നാലായിരത്തോളം സ്ഥലങ്ങളില്‍ മഹാന്മാരെ സ്മരിക്കുന്നുണ്ട്. കഴിഞ്ഞ പതിനഞ്ച് നൂറ്റാണ്ടുകളായി നാം പിന്തുടര്‍ന്നുവന്ന പാത വളരെ പവിത്രമാണ്. സച്ചിതരായ മഹന്മാരുടെ സാനിദ്ധ്യമാണ് നമ്മുടെ എക്കാലത്തേയും സമ്പത്ത്. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേരളത്തില്‍ ഇതപര്യന്തം നിര്‍വ്വഹിച്ച സുപ്രധാന ദൗത്യം സൗഹ്രദത്തിന്റെതാണ്. പരസ്പര ഐക്യവും സൗഹര്‍ദ്ദവും നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. സമസ്ത ഒന്നേയുള്ളു. തൊട്ടതെല്ലാം പൊന്നക്കുന്ന പ്രസ്ഥാനമാണിത്. സമസ്തയേയും പോഷക ഘടകങ്ങളെയും ശക്തിപ്പെടുത്താന്‍ സമൂഹം മുമ്പോട്ട് വരണമെന്നും തങ്ങള്‍ പറഞ്ഞു.
- sys-waditwaiba

വര്‍ഗീയ ധ്രുവീകരണത്തെ പ്രതിരോധിക്കണം : കേന്ദ്രമന്ത്രി ഇ. അഹമ്മദ്

വാദിതൈ്വബ (കാസര്‍കോട്) : പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് നേതൃത്വം നല്‍കുന്നവരെ പ്രതിരോധിക്കണമെന്നും പൈതൃകമായി കാത്തുസൂക്ഷിക്കുന്ന സ്‌നേഹത്തെയും സമാധാനത്തെയും ഊട്ടിയുറപ്പിക്കണമെന്നും മുസലിംലീഗ് ദേശീയ പ്രസിഡന്റും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടക്കുന്നുണ്ട്. ഇത് തിരിച്ചറിയാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ തയാറാകണം.
രാജ്യം കെട്ടിപ്പടുക്കുന്നതിനു വേണ്ടി ജീവത്യാഗം ചെയ്ത പാരമ്പര്യമാണ് മുസ്‌ലിംകളുടേത്. സ്വാതന്ത്ര്യ സമരം തുടങ്ങുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പാശ്ചാത്യ അധിനിവേശ ശക്തികളെ പ്രതിരോധിച്ച പാരമ്പര്യം മുസ്‌ലിംകള്‍ക്കുണ്ട്. രാജ്യംസ്‌നേഹവും ഉത്തമ സംസ്‌കാരവും പഠിപ്പിച്ച പൂര്‍വസൂരികളാണ് സമുദായത്തിന് നേതൃത്വം നല്‍കിയത്. സമസ്തയുടെ നേതൃത്വത്തില്‍ മഹാന്മാരായ പണ്ഡിതന്മാര്‍ കേരളീയ മുസ്‌ലിംകളെ ലോകത്തിനു തന്നെ മാതൃകകളാക്കി വളര്‍ത്തി. മറ്റു സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരണം. സമസ്തയുടെ സാന്നിധ്യം കൊണ്ടാണ് സൗഹൃദവും സമാധാനവും നിലനില്‍ക്കുന്നതെന്നും ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സമുദായത്തെ സമുദ്ധരിച്ചത് സമസ്ത : പി.കെ കുഞ്ഞാലിക്കുട്ടി

വാദിതൈ്വബ (കാസര്‍കോട്) : കേരളത്തില്‍ മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും കേരള വ്യവസായ, .ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതപരമായ കാര്യങ്ങളില്‍ പാരമ്പര്യമായി അനുവര്‍ത്തിച്ച വിശ്വാസ പ്രമാണങ്ങളെ സമസ്ത കാത്തുസൂക്ഷിച്ചു. സമുദായത്തിന്റെ ഐഹികവും പാരത്രികവുമായ പുരോഗതി ലക്ഷ്യം വെച്ചു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ സമുദ്ധാരണത്തിലൂടെ ലോകത്തിനു മാതൃകയാകാന്‍ സമസ്തക്ക് കഴിഞ്ഞു. മതവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക രംഗത്തും ശ്രദ്ധപതിപ്പിച്ചു. അതതു കാലഘട്ടങ്ങളില്‍ പ്രാധാന്യം നല്‍കേണ്ട വിഷയങ്ങളെ അജണ്ടയായി ഏറ്റെടുത്തു.
പൂര്‍വസൂരികള്‍ പടുത്തുയര്‍ത്തിയ സമസ്തക്ക് ശക്തി പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്‌ലിംകേരളം സമസ്തക്കു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു

പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി അലി

വാദിതൈ്വബ (കാസര്‍കോട്) : പ്രവാസികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ എക്കാലത്തും പ്രതിജ്ഞാബദ്ധരാണെന്ന് ന്യൂനപക്ഷ, നഗരവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവാസി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളം പട്ടിണി കിടക്കാതെ കഴിയുന്നത് പ്രവാസികളുടെ സേവനം കൊണ്ടാണ്. 16 ലക്ഷത്തിലേറെ മലയാളികളാണ് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലുമായി പ്രവാസ ജീവിതം നയിക്കുന്നത്. ഇതുവഴി സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം ലഭിക്കുന്നുണ്ട്. ഈ സമ്പത്ത് കൊണ്ടാണ് സംസ്ഥാനം വികസനം പ്രാപിക്കുന്നത്. നമ്മുടെ നാട്ടിലെ എല്ലാ വികസനങ്ങളിലും പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. രാപ്പകല്‍,കാല ഭേദമന്യെ ചോരനീരാക്കി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികള്‍. അവര്‍ സമൂഹത്തിലും രാജ്യത്തും സാംസ്‌കാരികമായ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. എഴുത്തും വായനയും അറിയാതിരുന്ന കാലത്ത് ഗള്‍ഫുനാടികളിലെത്തിയവരാണ് പിന്നീട് വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രചോദിതരായത്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളുടെ ക്ഷേമകാര്യത്തില്‍ വലിയ പദ്ധതികള്‍ കൊണ്ടുവന്നില്ല എന്നു തുറന്നു പറയേണ്ടിയിരിക്കുന്നു. അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത് നിലവിലെ യു.ഡി.എഫ് സര്‍ക്കാരാണ്. പ്രവാസികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പോരാടാന്‍ സമസ്ത മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

അലകടലായി വാദിതൈ്വബ

പൈതൃകത്തിന്റെ ചരിത്രഭൂമികയിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരം വാദിതൈ്വബയില്‍ പാല്‍ക്കടല്‍ തീര്‍ത്തപ്പോള്‍ കാസര്‍ഗോഡിന്റെ നാള്‍വഴികളില്‍ ദര്‍ശിതമാവാത്ത പുതു അധ്യായം രചിക്കപ്പെടുകയായി.... സത്യദീനിന്റെ ദീപശിഖയുമായി കടല്‍ കടന്നെത്തിയ മാലിക് ദീനാര്‍()നേയും അനുയായികളേയും ആഥിത്യമരുളി ആര്‍ജ്ജിച്ച പുണ്യം ഒരിക്കല്‍കൂടി വാദിതൈ്വബയിലൂടെ ഈ ചരിത്രഭൂമി കൈവരിക്കുകയാണ്... ചെറുതും വലുതുമായ പല സമ്മേളനങ്ങള്‍ക്കും വേദിയോരുക്കിയെങ്കിലും നിറകടലായി ഒഴുകുന്ന സുന്നിപടയണിക്ക് മുന്നില്‍ സംഘാടകര്‍ ഒരുക്കിയ മുഴുവന്‍ സൗകര്യങ്ങളും പരിമിതമാവുന്നു... നാനാഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളെ നിയന്തിക്കാന്‍ നിയമപാലകരും വളണ്ടിയര്‍മാരും പൂര്‍ണ്ണസജ്ജരായി അണിനിരക്കുന്നതോടൊപ്പം അച്ചടക്കമുള്ള പ്രസ്ഥാനത്തിന്റെ അണികളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി സ്വയം സംഘാടകരാവുകയാണ്.... നിസ്വാര്‍ത്ഥ പണ്ഡിതരും സയ്യിദന്‍മാരും നേതൃത്വമരുളുന്ന സമസ്തക്കും പോഷകസംഘടനകള്‍ക്കും പിന്നില്‍ മുസ്ലിം ഉമ്മത്ത് ഭദ്രമാണെന്ന് വിളിച്ചറിയിക്കുകയാണ് നിറഞ്ഞ് കവിഞ്ഞ സമ്മേളനനഗരി.. പ്രവാചക കാലത്ത് തന്നെ ഇസ്ലാമിന്റെ പ്രഭ എത്തുക വഴി പൈതൃകം നാമ്പിട്ട കേരളത്തിന്റെ മണ്ണില്‍, പുതുമഴയില്‍ പൊട്ടിമുളച്ച ഇത്തില്‍കണ്ണി സംഘടനകള്‍ ചുമരെഴുത്തുകളിലും അച്ചടിശാലകളിലും പൈതൃകത്തിന്റെ അവകാശവാദപ്രചരണങ്ങള്‍ നടത്തി അപഹാസ്യരാവുമ്പോള്‍ പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയമുയത്തിപിടിച്ച് പൈതൃകത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ സമസ്തയുടെ പുണ്യസരണിയാണെന്ന് ലോകത്തെ സാക്ഷ്യപ്പെടുത്തുകയാണ് എസ്.വൈ.എസ് അറുപതാം വാര്‍ഷികധന്യമുഹൂര്‍ത്തം...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈന്നുവടി എന്ന വിശേഷിപ്പിക്കപ്പെടുന്ന എസ്.വൈ.എസിന്റെ ഈ ഐതിഹാസിക സമ്മേളനം വെള്ളിയാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. അറിവിന്റെ തേന്‍മഴ ചൊരിഞ്ഞ ഓരോ സെഷനും അവതാരണമികവും ശ്രോദ്ധാക്കളുടെ ബാഹുല്യവും കൊണ്ട് മികവുറ്റതാക്കി.. കാലികമായ വിഷയങ്ങളില്‍ സമൂഹത്തെ ഉദ്ബുദ്ധരാക്കാനും സമുദായത്തിനും പ്രകൃതിക്കും പരിസ്ഥിതിക്കും ആശാവഹമായ നവീനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും സമ്മേളനത്തിന് സാധ്യമായി. മത സാമൂഹിക സാംസ്‌കാരിക ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും നേതൃത്വവും സമ്മേളന നഗരിക്ക് ആവേശമേകുന്നു. പൈതൃകപ്രതീകമായ പായക്കപ്പലിന്റെ മാതൃകയിലുള്ള വേദിയിലാണ് ക്ലാസ്സുകള്‍ നടന്നത്. ലഭ്യമായ കണക്ക് പ്രകാരം പതിനഞ്ച് ലക്ഷം ആളുകള്‍ പങ്കടുക്കുന്ന സമാപനവേദി തളങ്കര മാലിക് ദീനാര്‍ മസ്ജിദിന്റെ മാതൃകയിലാണ്.
കുപ്രചാരണങ്ങളുടെയും ആത്മീയചൂഷണങ്ങളുടേയും പുകമറയില്‍ സമുദായത്തെ ശിഥിലീകരിക്കാന്‍ തീവ്രശ്രമം നടത്തി കൊണ്ടിരിക്കുന്ന വിഘടിത നവീന വാദികളുടെ കുത്സിത ശ്രമങ്ങള്‍ സമുദായത്തിനു മുമ്പില്‍ വിലപോവില്ലെന്ന് സമ്മേളന നഗരിയുടെ ഓരോ നീക്കവും വിളിച്ചറിയിക്കുന്നു.
യുവതയുടെ നാഡീമിടിപ്പുകള്‍ തൊട്ടറിഞ്ഞ് കാലികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളാല്‍ സമസ്തയുടെ പ്രബോധനരംഗങ്ങളില്‍ നിസ്തുലപ്രവര്‍ത്തനങ്ങളാല്‍ യുവധര്‍മ്മപ്രസ്ഥാനങ്ങള്‍ക്ക് മാതൃകയേകി മുന്നേറുന്ന എസ്.വൈ.എസ് ആറുപതിറ്റാണ്ട് പിന്നിടുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ നവീനകര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുകയാണ്. ഖുതുബുസ്സമാനും വാദിനൂറും ചരിത്രതാളുകളില്‍ ആലേഖനം ചെയ്യപ്പെട്ടപോല്‍ കാസര്‍ഗോഡിന്റെ ഭൂമികയില്‍ നവോന്‍മേഷം പകര്‍ന്ന് വാദിതൈ്വബയും ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ പ്രശോഭിതമാകും, തീര്‍ച്ച.

മാലിക് ദീനാറിന്റെ പൈതൃക ഭൂമിയില്‍ സുന്നി യുവജന സംഗമത്തിന് പ്രൗഢസമാപ്തി

കാസര്‍ഗോഡ് (വാദീതൈ്വബ) : ഐതിഹാസികമായ രണ്ട് ദിനങ്ങള്‍ക്കൊടുവില്‍ എസ്.വൈ.എസ്. അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് മാലിക് ദീനാറിന്റെ പൈതൃക ഭൂമിയില്‍ സുന്നിജനസംഗമത്തിന് പ്രൗഢസമാപ്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും സാമൂഹ്യ പ്രസക്തിയും സംഘ ശക്തിയും വിളിച്ചോതിയാണ് ചെര്‍ക്കള വാദീതൈ്വബയില്‍ നടന്ന സമ്മേളനം സമാപിക്കുന്നത്. വെളളിയാഴ്ച തുടങ്ങിയ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും ആയിരങ്ങള്‍ പങ്കെടുത്ത് ചരിത്രമായി. ആനുകാലിക പ്രശ്‌നങ്ങളിലുളള സംഘടനയുടെ നിലപാടുകളറിയിച്ച പ്രമേയങ്ങളും സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത പ്രമേയങ്ങളും സമ്മേളനത്തിന്റെ പ്രത്യേകതകളായിരുന്നു.
സമാപന മഹാസമ്മേളനം എസ്.വൈ.എസ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഒമാന്‍ സുപ്രീം കോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍ ബിന്‍ മുഹമ്മദ് അല്‍ കമാലി മുഖ്യാതിഥിയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ ഇ അഹമ്മദ്, റഹ്മാന്‍ ഖാന്‍, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ശുഹാ ഇന്റര്‍നാഷനല്‍ എംഡി മുസല്ലം ജുമാ അല്‍ ഗുലാനി, തുര്‍ക്കി എഡുക്കേഷണല്‍ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ശഅബാന്‍ കുച്ച്‌സോഗുലു, വേള്‍ഡ് ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ദഅ്‌വാ ഫോറം ചെയര്‍മാന്‍ മുഹമ്മദ് സനാഉള്ള ഖാന്‍ ഹൈദരാബാദ്, അജ്മീര്‍ ദര്‍ഗാ ഷരീഫ് ദിവാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് അല്‍ അസ്ഹരി, എം. പി മുസ്തഫല്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എം. എ ഖാസിം മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുളള മുസ്‌ലിയാര്‍, .പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ബഹാഉദ്ധീന്‍ നദ്‌വി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുര്‍റഹ്മാന്‍ കല്ലായി, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍., കെ. മമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ നടന്ന ഉദ്‌ബോധനം സെഷനില്‍ എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണം നടത്തി. ശേഷം നടക്കുന്ന സുപ്രഭാതം സെഷനില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അസ്സേസിയേറ്റ് പ്രൊഫസര്‍ മുസ്തഫ ഹുദവി അരൂര്‍, എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫാ മാസ്റ്റര്‍ മുണ്ടുപാറ, നവാസ് പുനൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. സി. മോയിന്‍കുട്ടി എം.എല്‍., സി. മമ്മുട്ടി എം.എല്‍., ഖത്തര്‍ അബ്ദുല്ല ഹാജി, പി.കെ മാനു, ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്, പി..ജബ്ബാര്‍ ഹാജി, കെ.എം സൈതലവി ഹാജി പങ്കെടുത്തു.
തുടര്‍ന്ന് പ്രവാസി സംഗമം ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. .വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ ഭാഷണം നടത്തി. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സലാം ഫൈസി ഒളവട്ടൂര്‍, സിദ്ദീഖ് ഫൈസി ചെരൂര്‍, ഡോ: അബ്ദുര്‍റഹ്മാന്‍ ഒളവട്ടൂര്‍, മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജി വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍., ഹംസ ഹാജി മൂന്നിയൂര്‍, ഓമാനൂര്‍ മുഹമ്മദ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, ഇസ്മാഈല്‍ ഹുദവി ഖത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉച്ചക്ക് നടന്ന ഭാഷാ സംഗമം ഇ. ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി പുല്ലങ്കോട് അധ്യക്ഷത വഹിച്ചു. . ഡോ. കെ.ടി ജാബിര്‍ ഹുദവി, സിറാജുദ്ദീന്‍ ഫൈസി പുത്തൂര്‍ തുടങ്ങിയവര്‍ വിഷയമതരിപ്പിച്ചു. യഹ്‌യ തളങ്കര, ഡോ.അമീര്‍ അലി ബാംഗ്ലൂര്‍, മുസ്തഫ സാഹിബാ ചെന്നൈ, ശഫീഖ് റഹ്മാനി, അബ്ദുല്‍ ജലീല്‍, വിവിധ യൂണിവേഴ്‌സിറ്റി കോളേജ് പ്രതിനിധികള്‍ സംബന്ധിച്ചു.

SYS 60th Anniversary Grand Conference, LIVE From Waditwaiba (Kasargod)

More Records of Live available at www.kicrlive.com

SYS സമ്മേളനം; പ്രമേയം 9

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിനും ഉംറക്കും സര്‍വ്വീസ് ടാക്‌സ് നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. വിനോദ യാത്രകള്‍ക്ക് നികുതി ഈടാക്കുന്നതു പോലെ ഇസ്ലാമിലെ ആരാധനാ കര്‍മ്മമായ ഹജ്ജ് കര്‍മ്മത്തിന് സര്‍വ്വീസ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് നീതീകരിക്കുന്നതല്ലെന്നും അടിയന്തരമായി ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ഈ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.
- sys-waditwaiba