വെങ്ങപ്പള്ളി ശംസുല്‍ ഉലമാ; സആദാ കോളേജ് ദശവാര്‍ഷികം ഡിസംബര്‍ 26,27,28 തിയ്യതികളില്‍

 വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് 10-ാം വാര്‍ഷികം ഡിസംബര്‍ 26,27,28 തിയ്യതികളില്‍ നടത്താന്‍ ചെയര്‍മാന്‍ പി എ ആലി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സമ്മേളന പ്രഖ്യാപനം നടത്തി. എ കെ പോക്കു മുസ് ിയാര്‍, എ സി മമ്മുട്ടി ഹാജി, തുര്‍ക്കി പോക്കര്‍ ഹാജി, എ കെ അന്ത്രു ഹാജി, മുഹമ്മദ്‌കോയ ഫൈസി സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി പി എ ആലി ഹാജി (ചെയര്‍മാന്‍), സി പി ഹാരിസ് ബാഖവി കമ്പളക്കാട്, പോള പോക്കര്‍ ഹാജി, അല്ലേരി ആലി, കെ വി സുലൈമാന്‍ ഹാജി, സി കെ അമ്മദ് ഹാജി, എ അമ്മദ്, എ കെ ആലി ഹാജി(വൈ. ചെയര്‍മാന്‍) ഇബ്രാഹിം ഫൈസി പേരാല്‍ (ജനറല്‍ കണ്‍വീനര്‍) ഖാസിം ദാരിമി പന്തിപ്പൊയില്‍(വര്‍ക്കിംഗ് കണ്‍വീനര്‍) എ കെ ഇബ്രാഹിം മൗലവി, എ സി പോക്കു, യു കെ നാസര്‍ മൗലവി, പി സി ഉമര്‍, അലി യമാനി(ജോ. കണ്‍വീനര്‍) മഞ്ചേരി ഇബ്രാഹിം ഹാജി(ട്രഷറര്‍) 
പബ്ലിസിറ്റി- എ കെ സുലൈമാന്‍ മൗലവി, സിറാജ് ഫൈസി, ഫിനാന്‍സ്- എ സി മായിന്‍ ഹാജി, മുഹ്‌യിദ്ദീന്‍ കുട്ടി യമാനി, സപ്ലിമെന്റ് - കണ്ണാടി അഷ്‌റഫ്, ആരിഫ് വാഫി, സ്റ്റേജ്- എ സി ഷറഫു, ഷമീര്‍ കെ, ഫുഡ്- ഓണീമ്മല്‍ അമ്മദ്, കമ്പ മൊയ്തുട്ടി, റിസപ്ഷന്‍- ഉസ്മാന്‍ ദാരിമി, കബീര്‍ ഫൈസി, വളണ്ടിയര്‍- ജഅ്ഫര്‍ വാരാമ്പറ്റ, യൂനുസ് പാണ്ടംകോട്, എന്നിവരെ തിരഞ്ഞെടുത്തു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും, ഖാസിം ദാരിമി നന്ദിയും പറഞ്ഞു.