SYS 60-ാം വാര്‍ഷികം; മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു

വേങ്ങര: പൈതൃകബോധം പകര്‍ന്നുനല്‍കിയ ആദര്‍ശപാഠത്തില്‍ നിന്ന് സേവനദൗത്യത്തിന്റെ അടയാളങ്ങളായി ആറായിരം ആമില അംഗങ്ങള്‍ കര്‍മവീഥിയിലേക്ക്. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫിബ്രവരിയില്‍ കാസര്‍കോട് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം വേങ്ങരയില്‍ നടന്ന മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് ആറായിരം കര്‍ഭടന്മാര്‍ക്ക് ആമില പദവി നല്‍കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പ്രഖ്യാപനം നടത്തി.
രാവിലെ പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മഖ്ബറ സിയാറത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കി. കുറ്റാളൂരില്‍ പി.പി. മുഹമ്മദ് ഫൈസിയുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. എട്ടരയ്ക്ക് സമ്മേളന നഗരിയില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തി. തുടര്‍ന്ന് ബുര്‍ദ പാരായണം നടന്നു. ഒമ്പതരയ്ക്ക് തുടങ്ങിയ ആമില സംമത്തില്‍ എസ്.വൈ.എസ് ജില്ലാ...

സമ്മേളനത്തിലെ പ്രഭാഷണം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
ജനറല്‍ സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സ്‌നേഹസന്ദേശം നല്‍കി. ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറി യു. മുഹമ്മദ് ശാഫിഹാജി ക്യാമ്പ് അംഗങ്ങള്‍ക്ക് ആമുഖ നിര്‍ദേശം നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെ്ര്രകട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഥമ ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാട്രഷറര്‍ കാടാമ്പുഴ സി. മൂസഹാജി, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എം.എം. കുട്ടിമൗലവി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
'ചിരിക്കാം നമുക്ക് രണ്ടുലോകത്തും' എന്ന ക്ലാസിന് എസ്.വി മുഹമ്മദലി കണ്ണൂര്‍ നേതൃത്വം നല്‍കി. സയ്യിദ് കെ.കെ.എസ് തങ്ങള്‍, ഒ.ടി. മൂസ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, എസ്.കെ.പി.എം തങ്ങള്‍, പി. ഹൈദ്രോസ് ഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, കെ.ടി. കുഞ്ഞാന്‍ഹാജി എന്നിവരും പ്രസീഡിയം നിയന്ത്രിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സെഷനില്‍ ഡോ. സുബൈര്‍ഹുദവി ചേകന്നൂര്‍ 'മാതൃകാസംഘടന വിഷയം' ജില്ലാ വര്‍ക്കിങ് സെക്രട്ടറി സലീം എടക്കര അവതരിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസെടുത്തു. മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. സമാപനസെഷനില്‍ 'നാം കര്‍മരംഗത്തേക്ക് വിഷയം' ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍, പി.ടി അലി മുസ്‌ലിയാര്‍ കട്ടുപാറ, ടി.പി ഇപ്പ മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി, അബ്ദുറഹിമാന്‍ ഫൈസി പാതിരമണ്ണ എന്നിവരും പ്രസീഡിയം നിയന്ത്രിച്ചു.