ദുബൈ SKSSF സ്റ്റേറ്റ് സര്‍ഗലയം 27 ന്; വിജയിപ്പിക്കാൻ ഹാദിയ ദുബൈ ചാപ്റ്റര്‍ അഭ്യര്‍ഥിച്ചു

ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി ഡിസംബര്‍ 27 ന് വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 വിജയിപ്പിക്കാന്‍ ഹാദിയ ദുബൈ ചാപ്റ്റര്‍ അഭ്യാര്‍ഥിച്ചു . കാലത്ത് 08 മണിക്ക് ഉദ്ഘാടന സമ്മേളനം , 10 മണിമുതല്‍ 09 മണിവരെ കലാ സാഹിത്യ് മല്‍സരങ്ങള്‍ എന്നിവ നടക്കും തുടര്‍ന്ന് 09 മണിക്ക് നടക്കു സമാപന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍'ിഫിക്കറ്റുകളും വിതരണം ചെയ്യും. സമാപന സമ്മേളനത്തില്‍ മത ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 500 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് 4 വേദികളിലായി
നടക്കു മല്‍സരത്തില്‍ മാറ്റുരക്കുത്. പ്രസിഡന്റ് ഇഖ്ബാല്‍ ഹുദവി അദ്യക്ഷത വഹിച്ചു. ശരീഫ് ഹുദവി സ്വാഗതം പറഞ്ഞു