പാനൂര്‍: കൊളവല്ലൂര്‍ ജാമിഅ ജമാലിയ്യ നാലാം വാര്‍ഷിക സമ്മേളനവും കെട്ടിടോദ്ഘാടനവും 20 മുതല്‍ 29വരെ ചെറുപ്പറമ്പ് ഹിദായത്ത് നഗറില്‍ നടക്കും.20ന് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.പൊതുസമ്മേളനം സയ്യിദ് ത്വാഹാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ആലിക്കുട്ടി മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും.പി കെ പി അബ്ദുസ്സലാം മുസ്ലിയാര്,പിപി ഉമ്മര്‍ മുസ്ലിയാര് സംബന്ധിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍,മുസ്തഫ ഹുദവി ആക്കോട്,മാഹീന് മന്നാനി വെമ്പായം,നൗഷാദ് ബാഖവി ചിറയിന്‍ കീഴ്,മുഹമ്മദ് സലീം ഫൈസി ഇര്‍ഫാനി,മുത്തലിബ് സഖാഫി പ്രഭാഷണം നിര്‍വ്വഹിക്കും.