ഫാത്വിമ ജുമാമസ്ജിദ് കോപ്ലക്‌സിന് അബ്ബാസലി തങ്ങള്‍ ശിലയിട്ടു

എടവണ്ണപ്പാറ: പാഞ്ചീരി ഫാത്വിമ ജുമാമസ്ജിദിന് വേണ്ടി നിര്‍മിക്കുന്ന കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ. തങ്ങള്‍ അധ്യക്ഷതവഹിച്ചു. മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന സെക്രട്ടറി പി.എ. ജബ്ബാര്‍ഹാജി, മഹല്ല് ഖത്തീബ് അബൂബക്കര്‍ നിസാമി, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, പി.എ. റഹീം, എം. അമീര്‍ അലി, എ. അലവി, എന്‍. അമീറലി, പി. അബൂബക്കര്‍, കെ.എ. റഷീദ്, കെ. അബ്ദുള്ള, ആറ്റക്കോയ തങ്ങള്‍, പി.സി. ജംഷാദ്, എം. അനസ് എന്നിവര്‍ പ്രസംഗിച്ചു.