സംസ്ഥാന വ്യാപകമായി സാദാചാര സംരക്ഷണ ക്യാമ്പയിന്‍ നടത്തണം

പ്രകൃതിയോടുള്ള യുദ്ധ പ്രഖ്യാപനവും അപരിഷ്‌കൃതവുമാണ് ഇത്തരം സമീപനങ്ങള്‍. പതിനാറിലും അതിന് മുമ്പും വ്യഭിചാരമാവാം. വിവാഹം പാടില്ലെന്ന അഭിപ്രായം പോലെ അശാസ്ത്രീയമാണിത്.
പതിനെട്ടു വയസാവാത്ത സ്ത്രീയും 21 വയസ് തികയാത്ത പുരുഷനും ശിഷുവായി കണക്കാക്കി കുറ്റകൃത്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതും, സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാന്‍ നിയമനിര്‍മാണം നടത്തുന്നതും രാഷ്ട്രത്തെ ശിലായുഗത്തിലേക്ക് തന്നെ വലിച്ചുകൊണ്ടുപോകലാണ്.
സദാചാരബോധമുള്ള സുമനസ്സുകള്‍ ഇത്തരം അപരിഷ്‌കൃത നിലപാടുകള്‍ക്കെതിരില്‍ രംഗത്തു വരണം. സംസ്ഥാന വ്യാപകമായി സാദാചാര സംരക്ഷണ ക്യാമ്പയിന്‍ നടത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കീഴ്ഘടകങ്ങളോടാവശ്യപ്പെട്ടു.
കോഴിക്കോട് സമസ്താലയത്തില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.