പ്രവാചകചര്യ പ്രചരിപ്പിക്കുവാന്‍ സന്നദ്ധ സംഘത്തെ വളര്‍ത്തിയെടുക്കല്‍ നിര്‍ബന്ധ ബാധ്യത: ഹൈദറലി ശിഹാബ് തങ്ങള്‍
തിരൂര്‍ക്കാട്: പ്രവാചക ചര്യ സത്യ സന്തമായി പ്രചരിപ്പിക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ മത പണ്ഡിതരുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സത്യവും അസത്യവും സാധാരമക്കാര്ക്ക് വേര്‍തിരിച്ച് കൊടുക്കാനും അനാവശ്യ വാദങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കു ന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളാനും സുന്നി പ്രവര്‍ത്തകര്‍ക്ക് സാധിക്കണം.
സുന്നി യുവജന സംഘം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് ആദ്ധ്യക്ഷം വഹിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതം പറഞ്ഞു. എം.എ.ഖാസിം മുസ്ലിയാര് കാസര്‍ഗോഡ്, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ഹാജി കെ. മമ്മദ് ഫൈസി, കെ.എം. റഹ്മാന് ഫൈസി, വാക്കോട് മൊയ്തീന് കുട്ടി ഫൈസി സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സി.മൂസ കാടാമ്പുഴ, ഫഖ്റുദ്ദീന്‍ ബാഖവി ബീമാപള്ളി, ഹസന് ആലംകോട്, എ.എം.ഫരീദ് എറണാകുളം, മലയമ്മ അബൂബക്കര്‍ ബഖവി, അഹ്മദ് തേര്‍ളായി, ഇമ്പിച്ചിക്കോയ തങ്ങള്‍ നീലഗിരി,ശരീഫ് ദാരിമി നീലഗിരി, ഇ. അലവി ഫൈസി ഒളപ്പറമ്പ്, ഒ. എം. ശരീഫ് ദാരിമി കോട്ടയം, മുസ്തഫ മുണ്ടുപാറ, സൈതു മുഹമ്മദ് മാസ്റ്റര്‍ ആലപ്പുഴ, നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി പേരാല്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, ആര്‍വി കുട്ടിഹസ്സന് ദാരിമി, ഷറഫുദ്ദീന് മൗലവി വെന്മേനാട് എന്നിവര്‍ സംസാരിച്ചു.